in , , ,

കോവിഡിന്റെ രണ്ടാംവരവില്‍ ചുട്ടുപൊള്ളി ഇന്ത്യ, പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക്

Share this story

ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തോട് അടുക്കുന്നു. 39,726 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കുറിനിടെ കേവിഡ് ബാധിച്ചത്. 20,654പേര്‍ രോഗമുക്തരായി. 154 പേര്‍ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
1.15,331 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുട്ടുണ്ട്. 1,10,83,679 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 2,71,282 പേരാണ് നിലവില്‍ ചികതിത്സിലുള്ളത്.1,59,370 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം 3,93,39,817 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം വ്യാപനമാണ് ഇപ്പോഴുണ്ടാകുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് അതിരൂക്ഷമാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജാഗ്രത വേണം, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

പയ്യോളിയില്‍ ഷിഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്