in , , , , ,

ജാഗ്രത വേണം, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

Share this story

ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിക്കണം. മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കണം. വാക്‌സിന്‍ ഉപയോഗം കൃത്യമായിരിക്കണം ചെറിയ നഗരങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. പ്രതിദിനം പതിനായിരം കേസുകള്‍ രേഖപ്പെടുത്തിയിരുന്നിടത്ത് കാല്‍ ലക്ഷത്തോളം കേസുകളാണ് റിപ്പോ4ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി 5 സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 80%ത്തോളം കേസുകളുമുള്ളത്.

വിമാനത്തില്‍ വച്ച് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി

കോവിഡിന്റെ രണ്ടാംവരവില്‍ ചുട്ടുപൊള്ളി ഇന്ത്യ, പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക്