കോവിഡിനെതിരേ നടക്കുന്ന കൂട്ടവാക്‌സിനേഷന്‍ മനുഷ്യരാശിക്കുതന്നെ അപകടകമാണെന്ന വാദവുമായി വാക്‌സിന്‍ വിദഗ്ധന്‍ ഗീര്‍ത്‌വാന്‍ഡന്‍ ബോഷ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലും വീഡിയോയിലുമാണ്അദ്ദേഹം നിലവില്‍ നടക്കുന്ന േകാവിഡ്‌വാക്‌സിനേഷന്റെ അപകടങ്ങളെപറ്റി മുന്നറിയിപ്പ്‌നല്‍കുന്നത്. ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ്‌വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്.
താനൊരു സ്വതന്ത്ര വൈറോളജിസ്റ്റും വാക്‌സിന്‍ വിദഗ്ധനുമാണെന്നാണ്ഗീര്‍ത ്അവകാപ്പെടുന്നത്. ലോകപ്രശസ്ത വാക്‌സിന്‍ കൂട്ടായ്മയായ ഗാവി, ദി വാക്‌സിന്‍ അലയന്‍സിലും മെലിന്‍ഡ ഗേറ്റ്ഫൗണ്ടേഷനിലും താന്‍ ജോലി ചെയ്തിട്ടുള്ളതായും ഗീര്‍ത്പറയുന്നു. ലോക ജനതയെപറ്റി ചിന്തിക്കുന്ന എല്ലാ കൂട്ടായ്മകളോടും വിദഗ്ധരോടുമുള്ള അഭ്യര്‍ഥനയായാണ് ഗീര്‍ത്തന്റെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. വാക്‌സിന്‍ സംബന്ധമായ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഞാന്‍ സാധാരണയായി ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാറില്ലെന്ന്അദ്ദേഹം പറയുന്നു. താനൊരിക്കലും ആരോടും ഒരുതരം അഭ്യര്‍ഥനകളും നടത്താറുമില്ല. ഒരു സമര്‍പ്പിത വൈറോളജിസ്റ്റ്, വാക്‌സിന്‍ വിദഗ്ധന്‍ എന്ന നിലയില്‍ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധത്തില്‍ വാക്‌സിനുകള്‍ നല്‍കാന്‍ അധികാരികള്‍ അനുവദിക്കുമ്പോള്‍ മാത്രമാണ്താനതില്‍ ഇടപെടാറുള്ളൂ.
ശാസ്ത്രീയ തെളിവുകള്‍ അവഗണിക്കപ്പെടുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ്‌നിലവില്‍. അതാണ്തന്നെ മുന്നറിയിപ്പ്‌നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഗീര്‍ത്പറഞ്ഞു. ‘കോവിഡ് മഹാമാരിയിലെ അഭൂതപൂര്‍വമായ മനുഷ്യ ഇടപെടല്‍ തുല്യമല്ലാത്ത ആഗോള ദുരന്തത്തിന് കാരണമാകും. നേരത്തേ പറഞ്ഞതുപോലെ, ഞാന്‍ വാക്‌സിനേഷന് എതിരല്ല. നിലവിലെ ഓരോ വാകസ്‌നും ബുദ്ധിമാന്‍മാരും സമര്‍ഥരുമായ ശാസ്ത്രജ്ഞരാണ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നതെന്നും സമ്മതിക്കുന്നു. എന്നാല്‍, നിലവില്‍ കോവിഡിന്‌നല്‍കുന്നപോലുള്ള പ്രതിരോധ വാക്‌സിനുകള്‍ ഒരിക്കലും അനുയോജ്യമല്ല. അതും ഒരു വൈറസ്‌രോഗം അതിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത്‌നല്‍കുന്ന കൂട്ട പ്രതിരോധ കുത്തിവയ്പ്പ് അതീവ അപകടകരമാണ്. ഈ തരത്തിലുള്ള രോഗപ്രതിരോധ വാക്‌സിനുകള്‍ പൂര്‍ണമായും അനുചിതവും ഏറെ അപകടകരവുമാണ്.
വ്യക്തിഗത രോഗികളിലെ ഹ്രസ്വകാല ഗുണങ്ങളാണ്‌വാക്‌സിനോളജിസ്റ്റുകളും ശാസ്ത്രജ്ഞരും ക്ലിനിക്കുകളും ഇത്‌പ്രോത്സാഹിപ്പിക്കാന്‍ കാരണം. പക്ഷേ അവര്‍ മനുഷ്യരാശിയുടെ ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാന്‍ പറയുന്നത്ശാസ്ത്രീയമായി തെറ്റാണെന്ന്‌തെളിയിക്കാന്‍ നിങ്ങള്‍ക്ക്കഴിഞ്ഞില്ലെങ്കില്‍ ഒന്ന്ഉറപ്പിച്ചോളൂ. നിലവില്‍ കോവിഡ്‌വൈറസുകളില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു രാക്ഷസനെ നമ്മുക്കിടയില്‍ വളര്‍ത്തുന്നതെന്ന്ഉറപ്പായും പറയാന്‍ കഴിയും’-ഗീര്‍ത്പറഞ്ഞു.
കോവിഡിനെക്കുറിച്ചുള്ള തന്റെ വിശകലനങ്ങള്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്ക് നല്‍കിയതായും നിലവില്‍ നടക്കുന്ന പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന്അവരോട്അഭ്യര്‍ഥിച്ചതായും ഗീര്‍ത്പറയുന്നു.