- Advertisement -Newspaper WordPress Theme
HEALTH‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം


കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത

ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വര്‍ദ്ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തില്‍ ഒഴിവാക്കുവാന്‍ കഴിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme