ചര്‍മ്മ സംരക്ഷണത്തിനായി ചരിത്രകാലം മുതല്‍ക്കെ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. ചര്‍മ്മ സംരക്ഷണത്തിനും മുഖത്തെ പാടുകല്‍ മാറ്റാനും പ്രസവരക്ഷയുടെ ഭാഗമായി അമ്മയ്ക്കും കുഞ്ഞിനും എല്ലാം കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. പലപ്പോഴും കടയില്‍ നിന്നും വാങ്ങിയാണ് കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വ്യാജമായിട്ടുള്ള മഞ്ഞള്‍ ലഭിക്കാനുള്ള സാധ്യതയേറെയാണ്.
ഒന്ന് മനസുവെച്ചാല്‍ വീട്ടില്‍ തന്നെ നമുക്ക് കസ്തൂരി മഞ്ഞള്‍ വിളയിച്ചെടുക്കാം. ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷി ചെയ്യുന്നതുപോലെ തന്നെയാണ് കസ്തൂരി മഞ്ഞളിന്റേയും കൃഷി രീതി. എന്നാല്‍ നല്ല തണലുള്ള സ്ഥലം നോക്കിവേണം കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാന്‍. മഴക്കാലത്തിന്റെ ആരംഭത്തോടെ വേണം കൃഷി ചെയ്യാന്‍. ചെറിയ തടങ്ങള്‍ ഉണ്ടാക്കി അതില്‍ വേണം മഞ്ഞളിന്റെ കാണ്ഡങ്ങള്‍ നടാന്‍. അടിവളമായി ജൈവവളം ഉപയോഗിക്കാവുന്നതാണ്. നട്ട് ഏതാണ്ട് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് കസ്തൂരി മഞ്ഞള്‍ വിളവെടുക്കുന്നത്. കാണ്ഡങ്ങള്‍ പറിച്ചെടുത്ത് ഉണക്കി പൊടിച്ചോ അല്ലെങ്കില്‍ പച്ചയ്ക്ക് അരിച്ചോ സൗന്ദര്യ സംരക്ഷണത്തിനായി ഇവ ഉപയോഗിക്കാം.
ചര്‍മ്മ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനവിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കും എന്നതിനാല്‍ വിപണിയില്‍ നല്ല വില കിട്ടുന്ന ഒരു ഉല്‍പ്പന്നം കൂടിയാണ് കസ്തൂരി മഞ്ഞള്‍. അതിനാല്‍ കുറച്ചധികം കൃഷി ചെയ്ത് മാര്‍ക്കറ്റുകളില്‍ എത്തിച്ചാല്‍ വരുമാനം ഉണ്ടാക്കാനും സാധിക്കും. നല്ല ഉല്‍പ്പന്നം ലഭിച്ചാല്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെ ഉണ്ടാകും എന്നതിനാല്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്താല്‍ വീട്ടിലിരുന്നു തന്നെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും.