in , ,

കൈകളിലെ വേദനയ്ക്ക് കാരണം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമാകാം; പുതിയ കണ്ടെത്തല്‍

Share this story

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്കാര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ബാത്ത്‌റൂമില്‍ പോലും ഒരു കൂട്ടിന് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകുന്നവരാണ് പലരും. ഉറങ്ങുമ്പോള്‍ കൂട്ടായി കിടക്കയില്‍, ഭക്ഷണം കഴിക്കുമ്പോള്‍ അങ്ങനെ എല്ലാ സ്ഥലത്തും ഫോണ്‍ വേണം. ഓരോ തവണ കയ്യില്‍ എടുക്കുമ്പോഴും സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ദോഷം ചെയ്യുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരിക്കല്‍ പോലും ഫോണ്‍ ഇല്ലാതെ പറ്റില്ല എന്ന അസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ അമിത ഉപയോഗം കണ്ണുകളെ ബാധിക്കും എന്നത് ആര്‍ക്കും സംശയം ഇല്ലാത്ത കാര്യമാണ്. എന്നാല്‍ അതിലും വലിയൊരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കൈകളില്‍ ഉണ്ടാകുന്ന വേദന ഫോണ്‍ ഉപയോഗം കാരണമാകാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൈകള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരത്തില്‍ കൈകള്‍ ഉപയോഗിക്കുമ്പോള്‍ പേശികള്‍ക്ക് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

നമ്മുടെ കൈകളില്‍ 27 അസ്ഥികളും 35 പേശികളും അവയെ ബന്ധിപ്പിക്കുന്ന 100 ലധികം ടെന്‍ഡോണുകളുമാണ് ഉള്ളത്. ടെന്‍ഡോണുകളുടെ സാഹയത്തിലാണ് നമുക്ക് കൈ വിരലുകള്‍ പ്രവര്‍ത്തിക്കാനും വളയ്ക്കാനും സാധിക്കുന്നത്. എന്നാല്‍ തുടര്‍ച്ചായി കൈവിരലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ടെന്‍ഡോണുകളെ മോശമായി ബാധിക്കാം. കൂടാതെ ഭാരം കൂടിയതും വലുപ്പ് കൂടിയതുമായ സ്മാര്‍ട്ടുഫോണുകളുമാണ് നാം ഉപയോഗിക്കുന്നത്. ഇതും കൈവിരലുകളെ ബാധിക്കാം.

സ്മാര്‍ട്ടുഫോണുകള്‍ ഒരിക്കലും ഇനി ജീവിതത്തില്‍ നിന്നും നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഉപയോഗം കുറക്കുക എന്നതാണ് കൈകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം.

കണ്ണിനു താഴെയുള്ള കറുപ്പുമാറ്റാന്‍ ലക്ഷമീ നായരുടെ പൊടിക്കൈ

കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്ത് വീട്ടിലിരുന്നു ഉണ്ടാക്കാം ലക്ഷങ്ങള്‍