- Advertisement -Newspaper WordPress Theme
HEALTHകണ്ണിനു താഴെയുള്ള കറുപ്പുമാറ്റാന്‍ ലക്ഷമീ നായരുടെ പൊടിക്കൈ

കണ്ണിനു താഴെയുള്ള കറുപ്പുമാറ്റാന്‍ ലക്ഷമീ നായരുടെ പൊടിക്കൈ

കണ്ണിന്റെ താഴെയുള്ള കറുപ്പും തടിപ്പും ചുളിവുകളും എളുപ്പത്തില്‍ മാറ്റാനുള്ളൊരു പ്രകൃതിദത്ത വഴിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാചകവിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായര്‍. കണ്ണിനു താഴെയുള്ള കറുപ്പും തടിപ്പും പലവിധ കാരണങ്ങളാല്‍ സംഭവിക്കാറുണ്ട്. ഉറക്കമില്ലായ്മയും മോശം ജീവിതശൈലിയുമാണ് പ്രധാന കാരണം. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ കണ്ണിനു താഴെ കറുപ്പും തടിപ്പും ഉണ്ടാകാറുണ്ട്. ഇവ ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങളുമാകാം. ശരീരത്തില്‍ ജലാംശം കുറയുന്നതും കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം മങ്ങിയതും ചുളിവുമുള്ളതാക്കി മാറ്റും. അതിനാല്‍ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുക.
കണ്ണിന്റെ താഴെയുള്ള കറുപ്പും തടിപ്പും ചുളിവുകളും എളുപ്പത്തില്‍ മാറ്റാനുള്ളൊരു പ്രകൃതിദത്ത വഴിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാചകവിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായര്‍. വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് തയ്യാറാക്കാവുന്ന ഈ മിശ്രിതം നല്ല ഫലം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളില്‍ അര ടീസ്പൂണ്‍ കോഫിപൗഡര്‍, അര ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍ തേന്‍, അരടീസ്പൂണ്‍ ബദാം ഓയില്‍, അരടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ എടുക്കുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്‍പം കാച്ചാത്ത പാല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം കുറച്ചെടുത്ത് കണ്ണിനു ചുറ്റും മസാജ് ചെയ്ത് കൊടുക്കുക. അതിനുശേഷം കുറച്ചെടുത്ത് കണ്ണുകള്‍ക്കും ചുറ്റും പുരട്ടുക. ഈ മിശ്രിതം ഉണങ്ങിയശേഷം തുടച്ചു മാറ്റുക. എല്ലാ ദിവസവും രാത്രി ഇങ്ങനെ ചെയ്യുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme