പഴങ്ങളിലെ രാജാവായ മാമ്പഴത്തിന്റെ കാലമാണ് ഇനി വരാന്‍ പോകുന്നത്. മാങ്ങ കൊണ്ടുള്ള അച്ചാര്‍, ഉപ്പിലിട്ടവ, മാമ്പഴ പുളിശ്ശേരി അങ്ങനെ തീന്‍ മേശയില്‍ വിഭവങ്ങള്‍ വരിവരിയായി കാത്തിരിക്കും. ഇതുമാത്രമല്ല ഇതിനെയൊക്കെ വെല്ലാന്‍ മധുരമൂറം പഴുത്ത മാങ്ങകളുമുണ്ടാകും മുന്നില്‍ തന്നെ. ഏപ്രില്‍ മാസമാകുന്നതോടു കൂടി മാമ്പഴങ്ങള്‍ പഴുത്തു തുടങ്ങും. അതോടെ ചൂടില്‍ നിന്നും ശമനം ലഭിക്കാനും വയറ് നിറക്കാനും മാമ്പഴ ജ്യൂസോ അല്ലെങ്കില്‍ വെറുതെ പഴുത്ത മാമ്പഴം കഴിക്കുകയോ ചെയ്യാം.
നമ്മുടെ വീട്ടു മുറ്റത്തോ അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ഉള്ള മാമ്പഴങ്ങളാകും ഏറ്റവും നന്നത്. വിപണി കീഴടക്കാന്‍ പല വലിപ്പത്തിലും നിറത്തിലും രുചിയിലും മാമ്പഴങ്ങള്‍ ലഭിക്കുമെങ്കിലും അതല്ലൊം അത്ര വിശ്വസിച്ച് കഴിക്കാന്‍ സാധിക്കില്ല. മാന്വഴം പഴുത്തു തുടുക്കാന്‍ പല കെമിക്കലും ഉപയോഗിക്കാറുണ്ട് എന്നത് തന്നെയാണ് അതിന്റൈ കാരണം.
ഇനി മാമ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാമ്പഴം. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയ നിരവധി വിറ്റാമിനുകളും ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തില്‍ പ്രോട്ടീന്‍ വിഘടിപ്പിക്കാനും ദഹനത്തെ സഹായിക്കാനും കഴിയുന്ന ദഹന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴം ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
മാമ്പഴത്തിലെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. മാമ്പഴം വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് അത്യന്താപേക്ഷിതമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത്രയും ഗുണങ്ങള്‍ ഉണ്ടെങ്കിലും അധികമായി മാമ്പഴം കഴിച്ചാല്‍ ശരീര ഭാരം കൂടുമെന്ന കാര്യം പ്രത്യേകമായി ഓര്‍ക്കണം.