in , , , , , ,

ചിരിയുടെ രഹസ്യമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

Share this story

. നമ്മള്‍ നന്നായി ഉള്ളുതുറന്ന് ചിരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രവുമല്ല, നമ്മള്‍ ഇത്തരത്തില്‍ ഓരോവട്ടവും ഉള്ളുതുറന്ന് ചിരിക്കുമ്പോള്‍ ശരീരത്തില്‍ മൊത്തത്തില്‍ 20 ശതമാനത്തോളം രക്തോട്ടം കൂടുന്നു എന്നാണ് പറയുന്നത്.

എല്ലാത്തിന്റേയും നല്ലവശങ്ങള്‍ മാത്രം കാണുവാന്‍ ശ്രമിക്കുന്നതും കുറച്ച് വിശാലമനസ്സുള്ളവരാകുന്നത് ആയുസ്സ് കൂട്ടുവാന്‍ സഹായിക്കും. ഹാര്‍വാഡ് ആന്റ് ബോണ്‍സ്റ്റണ്‍ യുണിവേഴ്സിറ്റിയെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വിശാലമനസ്സുള്ളവര്‍ക്ക് ബ്ലഡ് പ്രഷര്‍ കുറവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുവാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, നല്ല ആരോഗ്യമുള്ള സ്വഭാവം ഉണ്ടാകുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ചിലര്‍ക്ക് നല്ല ക്ഷീണം തോന്നിയാല്‍ ഒന്നും ചെയ്യുവാന്‍ തോന്നുകയില്ല. എന്തിന് ദിവസേന ചെയ്യുന്ന വ്യായാമം പോലും ചെയ്യുവാന്‍ മടിയായിരിക്കും. എന്നാല്‍, നമ്മള്‍ ക്ഷീണിച്ചിരിക്കുന്ന സമയത്ത് വ്യായാമം ചെയ്താല്‍ നല്ല ഉന്മേഷം ലഭിക്കും.

ചിലര്‍ക്ക് എന്തൊക്കെ വരും എന്ന് പറഞ്ഞാലും വ്യായാമം ചെയ്യുവാന്‍ മടിയാണ്. എന്നാല്‍, വ്യായാമം ചെയ്യാതിരിക്കുന്നത് ഒരാള്‍ പുകവലിച്ച് എത്രത്തോളം ആരോഗ്യം നശിപ്പിക്കുന്നുവോ അതിനു സമാനമാണ്. അതുകൊണ്ട് ഞാന്‍ പുകവലിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല, വ്യായാമവും ശീലമാക്കാം.

ചിലര്‍ക്ക് വീട്ടുകാരുമായും അതുപോലെ സുഹൃത്തുക്കളുമായും നല്ല ബന്ധമായിരിക്കും. ഇത്തരത്തില്‍ നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

നല്ലപോലെ തിരക്കുപിടിച്ച് ടെന്‍ഷന്‍ അടിച്ച് ജീവിക്കുന്നവരാണെങ്കില്‍ എന്നും കാപ്പി കുടിക്കുന്നത് നല്ലതാണ്. ടെന്‍ഷന്‍നും സ്ട്രെസ്സും കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് കാപ്പി.

സ്ഥിരമായി യോഗ ചെയ്യുന്നത് കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതിനും തലച്ചോര്‍ നല്ലപോലെ പ്രവര്‍ത്തിക്കുന്നതിനും സ്ട്രെസ്സ് കുറയ്ക്കുന്നതിനുമെല്ലം സഹായിക്കുന്നുണ്ട്.

നല്ല ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സമയത്ത് ചൂടുവെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കുവാന് സഹായിക്കുന്നുണ്ട്. അതേപോലെ നല്ല ചൂടുള്ള കാലാവസ്ഥയില്‍ ദാഹം കുറയ്ക്കുവാന്‍ ഏറ്റവും നല്ലത് ചൂടുവെള്ളമാണ്

പാകം ചെയ്താല്‍ ഗുണം കൂടുമോ, കുറയുമോ? അറിയാം പച്ചക്കറികളെപ്പറ്റി

ഒറ്റയ്ക്കുള്ളപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ചുമച്ചാല്‍ സഹായകമോ?