- Advertisement -Newspaper WordPress Theme
FOODപാകം ചെയ്താല്‍ ഗുണം കൂടുമോ, കുറയുമോ? അറിയാം പച്ചക്കറികളെപ്പറ്റി

പാകം ചെയ്താല്‍ ഗുണം കൂടുമോ, കുറയുമോ? അറിയാം പച്ചക്കറികളെപ്പറ്റി

പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഗുണം കൂടുമോ നഷ്ടമാകുമോ…പച്ചക്കറികള്‍ ഫ്രഷ് ആയി കഴിക്കുന്നത് പലരുടെയും ഡയറ്റിന്റെ ഭാഗമാണ്. ഇവ പാകം ചെയ്യുമ്പോള്‍ പോഷകഗുണം നഷ്ടപ്പെടും എന്നും പറയുന്നുണ്ട്. എന്നാല്‍ ആയൂര്‍വേദം പറയുന്നത് പച്ചക്കറികള്‍ പാചകം ചെയ്യാതെ കഴിക്കാന്‍ പാടില്ല എന്നാണ്. പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കുകയും ദഹനം സുഗമമായി നടക്കുമെന്നും ആയുര്‍വേദം പറയുന്നു. പാകം ചെയ്യാതെയും ചെയ്തും കഴിക്കാവുന്ന പച്ചക്കറികളുടെ ഗുണങ്ങളെ പറ്റി അറിയാം.

പാകം ചെയ്താല്‍ ഗുണം വര്‍ധിക്കുന്ന പച്ചക്കറികള്‍
കാപ്‌സിക്കം

പലനിറത്തില്‍ ലഭിക്കുന്ന കാപ്‌സിക്കം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. പാചകം ചെയ്യുമ്പോള്‍ കാപ്‌സിക്കത്തിലെ പോഷക ഗുണങ്ങള്‍ ശരീരത്തില്‍ വേഗത്തില്‍ എത്തിച്ചേരും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു.

കാബേജ്

ഇലക്കറികളിലെ സൂപ്പര്‍ഹീറോയാണ് കാബേജ്. കാബേജ് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ നല്ലത് വേവിച്ച് കഴിക്കുന്നതാണ്, പ്രത്യേകിച്ച് തൈറോയ്ഡ് പ്രശ്‌നം ഉള്ളവര്‍. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. വേവിച്ച കാബേജ് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും കാബേജ് ഫലപ്രദമാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍:സ്വപ്നത്തില്‍ ഈ ഫലങ്ങള്‍ കണ്ടിട്ടുണ്ടോ? സാമ്പത്തിക വളര്‍ച്ചയും അംഗീകാരവും വരും

കാരറ്റ്

കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പാചകം ചെയ്ത് കഴിക്കുന്ന കാരറ്റുകളില്‍ ബീറ്റാകരോട്ടിന്റെ അളവ് കൂടുതലായിരിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ചര്‍മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ നല്ലത് തൊലി കളയാതെ പാകം ചെയ്ത് കഴിക്കുന്നതാണ്.

തക്കാളി

തക്കാളി പച്ചയ്ക്ക് കഴിക്കാനാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടമെങ്കിലും ഇത് പാകം ചെയ്ത് കഴിക്കുമ്പോള്‍ പോഷക ഗുണം ഇരട്ടിയാകുന്നു. ധാതുക്കളാല്‍ സമ്പുഷ്ടമായ തക്കാളിയില്‍ വിറ്റാമിന്‍ എ, കെ, സി എന്നിവയും അടങ്ങിയിരിക്കുന്നു. തക്കാളിയിലെ പോഷക ഘടകങ്ങള്‍ ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു.

പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികള്‍
മുളപ്പിച്ചോ, ജ്യൂസ് ആക്കിയോ, സാലഡില്‍ അരിഞ്ഞ് ചേര്‍ത്തോ ആണ് പച്ചക്കറികളും പയറുവര്‍ഗങ്ങളും നമ്മള്‍ കഴിക്കുന്നത്. നന്നായി പാകം ചെയ്യുമ്പോള്‍ പച്ചക്കറികളുടെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെട്ട് പോകാനും സാധ്യതയുണ്ട്. എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികള്‍ ജൈവികമാണോ എന്ന് ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ്.

ഉള്ളി

മിക്ക കറികളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ഉള്ളി. എന്നാല്‍ ഉള്ളി അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്. അണുബാധകളെ പ്രതിരോധിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും ഉള്ളിയിലെ പോഷക ഘടകങ്ങള്‍ വളരെ നല്ലതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിന് ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ഉത്തമമാണ്.

ബീറ്റ്‌റൂട്ട്

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇരുമ്പിന്റെ കുറവ് നികത്താനും ബിറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രോറ്റുകള്‍ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

ബ്രോക്കോളി

ബ്രോക്കോളി വേവിക്കാതെ സാലഡിലോ സൂപ്പിലോ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇരുമ്പിന്റെയും ധാതുക്കളുടെയും കലവറയാണ് ബ്രോക്കോളി. അലര്‍ജി, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍ ഇ,ബി എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും മറ്റ് ഘടകങ്ങള്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme