- Advertisement -Newspaper WordPress Theme
AYURVEDAകുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം മാത്രമാണ് പനി. തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണ് വെെറൽ പനി. നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു.

പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ),ഇത്തരത്തിലുള്ള മുൻകരുതലുകളെടുത്താൽ പനി പോലുള്ള രോ​ഗങ്ങൾ തടയാനാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme