- Advertisement -Newspaper WordPress Theme
HEALTHദിവസവും കഴിക്കാം ഉണക്കമുന്തിരി; അറിയാം ഗുണങ്ങള്‍

ദിവസവും കഴിക്കാം ഉണക്കമുന്തിരി; അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഒന്നര കപ്പ് ഉണക്ക മുന്തിരിയില്‍ 217 കലോറിയും 47 ?ഗ്രാം ഷു?ഗറും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ അയേണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു.പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അസിഡിറ്റിയെ തടയാനും ഇവ സഹായിക്കും. ആന്റിഓക്‌സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഉണക്ക മുന്തിരി ശീലമാക്കാം. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും. ചിലര്‍ വായ്‌നാറ്റം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അത്തരക്കാര്‍ക്ക് ഒരു പരിഹാരമെന്ന നിലയില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി. ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള ഇതിന്റെ കഴിവാണ് വായയെ ശുചിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme