spot_img
spot_img
HomeUncategorizedസംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്.

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് ഹോട്ട്സ്പോട്ടുകള്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഇന്നലെ മരമണടഞ്ഞു. മരണം സംസ്ഥാനത്ത് പത്തായി. 55 പേര്‍ പുറത്തുനിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് പോസറ്റീവായവര്‍. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 13,470 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 13037 സാമ്പിളുകള്‍ നെഗറ്റീവാണ്. ആകെ 121 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

27 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. 28 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ്. 1326 പേരാണ് സംസ്ഥാനത്ത് രോഗബാധിതര്‍. 708 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

- Advertisement -

spot_img
spot_img

- Advertisement -