- Advertisement -Newspaper WordPress Theme
HEALTHസെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍

സെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍

സെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത 4 മുതല്‍ 5 ഇരട്ടി വരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കാരണം കുട്ടികളുടെ തലയോട്ടിക്കു കട്ടികുറവായതിനാല്‍ റേഡിയേഷന്‍ കൂടുതലായി തുളച്ചുകയറും. സെല്‍ ഫോണ്‍ റേഡിയേഷന്‍ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരില്‍ സ്പേമിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍ കേടുപാടുകള്‍ മൂന്നിരട്ടിയായി വര്‍ധിക്കുന്നതോടെ സ്പേമിന്റെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എങ്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനപരമായി ശരിയെന്ന് സ്ഥാപിക്കാന്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
ഒരു മണിക്കൂര്‍ തുടര്‍ച്ചയായുള്ള സെല്‍ ഫോണ്‍ ഉപയോഗം ട്യൂമര്‍ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. 2011 ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) മൊബൈല്‍ ഫോണ്‍ റേഡിയേഷനുകളെ ഗ്രൂപ്പ് 2ബി പോസിബ്ലി കാര്‍സിനോജെനിക്ക് എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇവയുമായുള്ള സമ്പര്‍ക്കം ഒരുപക്ഷെ അര്‍ബുദം വരാനുള്ള നേരിയ സാധ്യതക്കു വഴിയൊരുക്കിയേക്കാം എന്ന് ചുരുക്കം.
മൊബൈല്‍ ഫോണ്‍ ആര്‍എഫ് റേയ്സ് പഠനത്തെ സംബന്ധിച്ചുള്ള ചില പഠനങ്ങള്‍ ഇപ്രകാരമാണ്. ബേസ് സ്റ്റേഷനില്‍ നിന്നും ഉത്ഭവിക്കുന്ന ആര്‍എഫ് ഫീല്‍ഡ് മൂലം ഉണ്ടാവുന്ന എന്‍വയോണ്‍മെന്റല്‍ എക്സ്പോഷറിലൂടെ ക്യാന്‍സറോ അതുപോലെയുള്ള അസുഖങ്ങളോ മനുഷ്യരില്‍ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ തലയുടെ ഏതു ഭാഗത്താണോ സെല്‍ ഫോണ്‍ അധികമായി ചേര്‍ത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ ട്യൂമര്‍ വരാനുള്ള സാധ്യത നേരിയ തോതില്‍ ഉണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme