- Advertisement -Newspaper WordPress Theme
FITNESSസ്ത്രീകളില്‍ കാന്‍സര്‍ മരണ നിരക്ക് കൂടുന്നു

സ്ത്രീകളില്‍ കാന്‍സര്‍ മരണ നിരക്ക് കൂടുന്നു

രാജ്യത്തെ സ്ത്രീകളില്‍ കാന്‍സര്‍ മരണ നിരക്ക് പുരുഷന്‍മാരില്‍ കുറയുന്നുവെന്നും അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2000 മുതല്‍ 2019 വരെ രാജ്യത്തുണ്ടായ 1.28 കോടി കാന്‍സര്‍ മരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം. രാജ്യത്ത് കാന്‍സര്‍ മരണ നിരക്ക് പ്രതിവര്‍ഷം 0.02% വര്‍ധിക്കുന്നു. പുരുഷന്‍മാരില്‍ ഇത് പ്രതിവര്‍ഷം 0.19 % കുറയുബോള്‍ സ്ത്രൂകളില്‍ 0.25% കൂടുന്നു. പ്രധാനപ്പെട്ട 23 കാന്‍സറുകളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്തെ കാന്‍സര്‍ മരണം സംബന്ധിച്ച് ആദ്യമായാണ് സമഗ്രമായ പഠനം നടക്കുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ ജെസിഒ ഗ്ലോബല്‍ ഓങ്കോളജി ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു.

ശ്വാസകോശം, സ്തനം, വന്‍കുടല്‍, മലാശയം, പിത്തസഞ്ചി, പാന്‍ക്രിയാസ്, വൃക്ക, ലിംഫോമ, മള്‍ട്ടിപ്പിള്‍ മൈലോമ, മെസോതെലോമിയ തുടങ്ങിയ കാന്‍സറുകളിലാണ് മരണനിരക്ക് ഉയരുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സറിലാണ് മരണ നിരക്ക് ഏറ്റവും കൂടുതല്‍.

ലോകത്തുണ്ടാകുന്ന കാന്‍സര്‍ മരണങ്ങളില്‍ 9%ഇന്ത്യയിലാണ്. വായിലെയും തൊണ്ടയിലെയും കാന്‍സര്‍ (15.6%), ആമാശയം (10.6%), ശ്വാസകോശം (9.6%), സതനം (9%), വന്‍കുടല്‍(8%) എന്നിവയാണ് രാജ്യത്ത് മരണകതാരണമാകുന്ന കാന്‍സറുകളില്‍ ഏറെയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme