പാചകത്തിലും ഔഷധത്തിലും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഉലുവ. മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നു. ഉലുവയ്ക്ക് മുടികൊഴിച്ചില്‍ തടയാന്‍ കഴിയുമെന്നതിന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ.മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങള്‍ (4). ഫ്‌ലേവനോയ്ഡുകളും സാപ്പോണിനുകളും ഉള്‍പ്പെടെയുള്ള സസ്യ സംയുക്തങ്ങളുടെ സവിശേഷമായ ഘടനയും അവയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ അവയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഫംഗല്‍ ഇഫക്റ്റുകള്‍ കാരണം മുടി വളര്‍ച്ചയെ പ്രേരിപ്പിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.
മുടി കൊഴിച്ചില്‍ തടയുന്നത് മുതല്‍ അകാല നരയ്ക്കുള്ള ചികിത്സ വരെ, ഉലുവ പുരാതന കാലം മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒരു സുലഭമായ ഔഷധമാണ് ീഫ് ആയുര്‍വേദ ഡോക്ടര്‍ ഡോ. സീല്‍ ഗാന്ധി പറയുന്നു. മുടിവളര്‍ച്ചയ്ക്കായി ഉലുവ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്നറിയാം.
ഒന്ന്
ആദ്യമായി ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല മുടിക്കു തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.
രണ്ട്
ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.
മൂന്ന്
ഉലുവ കുതിര്‍ത്ത് അരയ്ക്കുക. ഇതില്‍ മുട്ടയുടെ വെള്ള ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.
നാല്
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാവുന്നമാണ്. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് കറുപ്പു നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു മാര്‍?ഗമാണ്.