ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്‌നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഒന്ന്
വെള്ളരിക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും സഹായിക്കും.
രണ്ട്
നട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്‌സ് എണ്ണമയമുള്ള ചര്‍മ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ള നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്
വാഴപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ വിറ്റാമിന്‍ ഇ, പൊട്ടാഷ്യം, ഫോസ്‌ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ പഴം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായകമാകും.
നാല്
അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ ഫാറ്റി ആഡിഡും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് അവക്കാഡോ. അതിനാല്‍ ഇവ എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ്.
അഞ്ച്
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ചീര ചര്‍മ്മത്തിലെ എണ്ണ മയം ഇല്ലാതാക്കാന്‍ സഹായിക്കും.
ആറ്
ഓറഞ്ച് ആണ് ആടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
ഏഴ്
കരിക്കിന്‍ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും ഒരു ?ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
എട്ട്
ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.