- Advertisement -Newspaper WordPress Theme
FEATURESഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാറുണ്ടോ? എങ്കില്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാറുണ്ടോ? എങ്കില്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

പാചകം ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അതിനാല്‍ തന്നെ പലതരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്യും. അവധി ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം സമയമുണ്ട്. എന്നാല്‍ ജോലിക്ക് പോകുന്ന ദിവസങ്ങളില്‍ രാവിലെ ഭക്ഷണം തയ്യാറാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രാവിലെ അധികം സമയം ലഭിക്കാത്തതുകൊണ്ട് തന്നെ ഭക്ഷണങ്ങള്‍ മുന്‍കൂട്ടി തയാറാക്കാനും സൂക്ഷിക്കാനുമൊക്കെ ഉപകരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാല്‍ തന്നെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഈ തെറ്റുകള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പച്ചക്കറികള്‍ വാങ്ങിയതുപോലെ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുണ്ട്. എല്ലാ പച്ചക്കറിക്കും ഒരേ രീതിയല്ല ഉള്ളത്. ഉരുളക്കിഴങ്ങും സവാളയും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയുന്നവയല്ല. എന്നാല്‍ ക്യാരറ്റ്, റാഡിഷ്, കോളിഫ്‌ലവര്‍ തുടങ്ങിയ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ പൊതിയാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇല പച്ചക്കറികള്‍ ആണെങ്കില്‍ അവ നന്നായി വെള്ളത്തില്‍ കഴുകിയതിന് ശേഷം സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാവുന്നതാണ്.

കഴുകിവയ്‌ക്കേണ്ട

എല്ലാതരം പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകേണ്ടതില്ല. ക്യാരറ്റ്, കോളിഫ്‌ലവര്‍, പേരയ്ക്ക, ഓറഞ്ച് എന്നിവ കഴുകരുത്. ഇത്തരം പച്ചക്കറികളില്‍ ഈര്‍പ്പമുള്ളതിനാല്‍ കഴുകുമ്പോള്‍ നനവ് കൂടുന്നു. ഇത് അണുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.

കൃത്യമായി സൂക്ഷിക്കാം

ഫ്രിഡ്ജിനുള്ളില്‍ പലതരം തട്ടുകളുണ്ട്. ഓരോന്നും വ്യത്യസ്തമായ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ തട്ടിലും വ്യത്യസ്തമായ തണുപ്പാണ് ഉള്ളത്. അതിനാല്‍ തന്നെ സാധനങ്ങള്‍ എവിടെയൊക്കെയാണ് വയ്ക്കേണ്ടതെന്ന് മനസ്സിലാക്കിയതിന് ശേഷം സൂക്ഷിക്കാം.

അടച്ച് സൂക്ഷിക്കണം

അധികവും ബാക്കിവന്ന ഭക്ഷണങ്ങളാണ് നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഭക്ഷണങ്ങള്‍ അടച്ച് സൂക്ഷിക്കാന്‍ പലരും മറന്നുപോകാറുണ്ട്. വേവിച്ച ഭക്ഷണങ്ങള്‍ അടച്ച് സൂക്ഷിച്ചില്ലെങ്കില്‍ അവയില്‍ നിന്നും അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണം കേടുവരാനും കാരണമാകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme