in , ,

60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്‍ തിങ്കള്‍ മുതല്‍

Share this story


ന്യൂഡല്‍ഹി: മാര്‍ച്ച് 1ന് തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനില്‍ 60വയസ് കഴിഞ്ഞവര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടുന്ന 45വയസ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ സൗജന്യ വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് ചാര്‍ജ് ഈടാക്കും. നിരക്ക് എത്രയെന്ന് അടുത്ത ദിവസം തീരുമാനിക്കും. 45വയസു കഴിഞ്ഞവരുടെ കാര്യത്തില്‍ ഏതേതു രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതിന് പരിഗണിക്കുകയെന്നകാര്യവും വൈകാതെ വ്യത്കമാക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വിശദീകരിച്ചു. രണ്ടാം ഘട്ടത്തില്‍27കോടിപേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശം. 60 കഴിഞ്ഞവര്‍ ഇചില്‍10 കോടി വരും. പ്രധാനമന്ത്രി നരേന്ദ്രമോദി,60 കഴിഞ്ഞ മുഖ്യമന്ത്രിമാര്‍ ,എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് സൂചന. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേരള ആരോഗ്യവകുപ്പ് വ്യക്തമാക്

കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ്: കേരളയാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും, തമഴ്‌നാടും കര്‍ണാടകയും