- Advertisement -Newspaper WordPress Theme
covid-19കോവിഡ്: കേരളയാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും, തമഴ്‌നാടും കര്‍ണാടകയും

കോവിഡ്: കേരളയാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും, തമഴ്‌നാടും കര്‍ണാടകയും

തിരുവനന്തപുരം: അന്തര്‍ സംസ്ഥാനയാത്രകള്‍ക്ക് പെര്‍മിറ്റോ പാസോ ഏര്‍പ്പെടുത്തരുതെന്ന അണ്‍ലോക്-നാലിലെ കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി പരിശോധനാഫലം നിര്‍ബന്ധമാക്കിയ നടപടി മലയാളികളുടെ യാത്രയെ ബുദ്ധിമുട്ടിലാക്കുന്നു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെ തമിഴ്‌നാടുമാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിബന്ധന വെച്ചത്.
തൊഴില്‍,ചികിത്സ, വിദ്യാഭ്യാസം, വാണിജ്യമടക്കം വിവിധ ആവശ്യങ്ങള്‍ക്കായി മലയാളികള്‍ ഏറെ ആശ്രയിക്കുന്ന മെട്രോനഗരങ്ങളാണ് ബാംഗുളുരുവും,മുംബൈയും ഡല്‍ഹിയും. കണക്ഷന്‍ വിമാനങ്ങള്‍ക്കായി കേരളത്തില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന വിമാനത്താവളങ്ങളും ഇവിടെയാണ്. കോവിഡിന്റെ പേരില്‍ യാത്ര നിയന്ത്രിക്കുന്നതോടെ മലയാളികളുടെ വഴി അടയുകയാണ്. അതേ സമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കര്‍ണ്ണാടക അതിര്‍ത്തിയില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
കോവിഡ് വ്യാപനത്തിനൊപ്പം വകഭേതം വന്ന വൈറസുകളുടെ സാന്നിധ്യം കൂടിയാണ് യാത്രനിയന്ത്രണത്തിന് കാരണം. കോവിഡിന്റെ തുടക്കത്തില്‍ ഇത്തരമൊരു നീക്കം അയല്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം പ്രസക്തമല്ലാതായി.
കോവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാടും നിയന്ത്രണം കടുപ്പിച്ചു. വിനോദ സഞ്ചാരത്തിനായി തമിഴ്‌നാട് എത്തുന്നവര്‍ ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും ചെക്ക്‌പോസ്റ്റുകളില്‍ ഹാജരാക്കണം. കേരളം മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ശക്തമാക്കിയത്. ഇവിടെ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം വീട്ടില്‍ തനിച്ചിരിക്കണം. ശേഷം ഒരാഴ്ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഇക്കാലയളവില്‍ പനി ജലദോശംശ്വാസ തടസം എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രികളില്‍ പരിശേധന നടത്തണം. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നെഗറ്റീവായാല്‍ മാത്രമേ വിമാനത്താവളത്തില്‍ നിന്ന് പുറത്ത്‌പോകാന്‍ കഴിയു. അല്ലാത്തവരെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme