spot_img
spot_img
HomeEditor's Picksആത്മഹത്യനിരക്ക് കൂടുന്നു, പൗരന്‍മാരുടെ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ച് ജപ്പാന്‍

ആത്മഹത്യനിരക്ക് കൂടുന്നു, പൗരന്‍മാരുടെ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ച് ജപ്പാന്‍

ടോക്യോ: രാജ്യത്തെ ആത്മഹത്യനിരക്ക് കുറയ്ക്കാനും പൗരന്‍മാരെ സന്തുഷ്ടരാക്കാനും പുതിയ മന്ത്രിയെ നിയമിച്ച് ജപ്പാന്‍. പ്രധാനമന്ത്രി യോഷി ഹിദെ സുഗയാണ് എകാന്തത മന്ത്രി (മിനിസ്റ്റര്‍ഓഫ്‌ലോണ്‍ലിനെസ്) ആയി ടെറ്റ്‌സുഷി സാകാമോട്ടെയെ നിയമിച്ചത്.
ചരിത്രത്തിലാദ്യമായി 2018-ല്‍ ബ്രിട്ടന്‍ ഇങ്ങനെ ഒരു മന്ത്രി പദവി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് ടെറ്റ് സുഷി സാകാമോട്ടക്ക് ചുമതല നല്‍കിയത്. എകാന്തതയില്‍ മനസുമടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് ജപ്പാനില്‍ വര്‍ധിക്കുകയാണ്. ജനനനിരക്കും രാജ്യത്ത് ഞെട്ടിപ്പിക്കുന്ന നിരക്കിലാണ് കുറയുന്നത്. ഇത് രണ്ടും പരിഹരിക്കുന്ന ചുമതലയാണ് സാകാമോട്ടക്ക് നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ഏകാന്തത കാരണം ആത്മഹത്യ തെരഞ്ഞെടുക്കുന്ന വനിതകളുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമൂഹിക ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഏകാന്തത പരിഹരിക്കാനും ജനനത്തിനിടയിലെ ബന്ധം രൂഢമാക്കാനും ഇതുവഴിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാകാമോട്ടോ പറഞ്ഞു.
മന്ത്രിക്ക് കീഴില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഓഫീസും ജപ്പാന്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. ആത്മഹത്യ, കുട്ടികള്‍ക്കിടയിലെ പട്ടിണി എന്നിവയും മന്ത്രിക്ക് കീഴില്‍ വരും.

- Advertisement -

spot_img
spot_img

- Advertisement -