in , , ,

ആസ്ത്രസെനക വാക്‌സിന്‍ നിര്‍ത്തി ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും

Share this story

വാക്‌സിന് പ്രശ്‌നമില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആസ്ട്രസെനിക് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന നോര്‍വിജിയന്‍ മെഡിക്കല്‍ ടിം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവയ്ക്ക് പിന്നാലെ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചത്. സ്‌പെയിനും വാക്‌സിനേഷന്‍ പാര്‍ശ്വഫലം പഠിക്കാനായി താല്‍ക്കാലിക നിയന്ത്രണം കൊണ്ടുവന്നു.
നോര്‍വേയില്‍ ആസ്ത്രസെനക വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ രക്തം കട്ടപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനമെടുത്തത്. അതേ സമയം പാര്‍ശ്വഫലങ്ങള്‍ക്ക് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റെഴ്‌സും പ്രതികരിച്ചു.
വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടായതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്. സംഘടന അറിയിച്ചു. രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഡബ്ല്യു.എച്ച്.ഒയുടെ വിദഗ്ധ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരുകയാണ്. നിലവിലെ വാക്‌സിന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ എന്തെങ്കിലും മാറ്റം പിന്നീട് അറിയിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അനുമതി നല്‍കിയാല്‍ പുനരാരംഭിക്കുമെന്നു വിവിധ രാജ്യങ്ങളും വ്യക്തമാക്കി.
നിലവില്‍ യൂറോപ്യന്‍ യൂണിയനിലും യു.കെയിലുമായി 1.7കോടി പേര്‍ക്ക് ആ സ്ട്രസെനക വാക്‌സിന്‍ കുത്തിവെച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് വാക്‌സിന്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്. മുന്‍ കരുതല്‍ എന്ന നിലയിലും താല്‍ക്കാലികവുമായാണ് ആസ്ട്രസെനക വാക്‌സിന്‍ നിര്‍ത്തിവെച്ചതെന്ന് ഇറ്റാലിയന്‍ മെഡിസിന്‍ അതോറിറ്റി വ്യക്തമാക്കി.

ഹാഷിഷ് ഓയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച തൃശുര്‍ സ്വദേശിനി പിടിയില്‍

ഗര്‍ഭകാലത്തെ പ്രമേഹം, ചികിത്സയും പരിചരണവും