കണ്ണാടിക്കു മുന്നില്‍ നിന്ന് നല്ല ഭംഗിയോടെ മുടിയൊക്കെ ചീകി വച്ചിരുന്ന കാലമൊക്കെ മാറി, ഇന്ന്
തലയില്‍ തെളിഞ്ഞ വെള്ളിവര മറയ്ക്കാനായി ചീകി ഒതുക്കേണ്ട ഘട്ടത്തിലേക്ക് എത്തി. ഇരുപതുകളിലെ മുടിയഴകില്‍ നര വീണ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇപ്പോള്‍ കാണാനാകും. എന്തായിരിക്കും ഈ അകാലനരയ്ക്കു പിന്നില്‍?
മുടിക്കു കറുപ്പുനിറം നല്‍കുന്നത് മെലാനില്‍ എന്ന വര്‍ണകം ഉല്പാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തി
ലെ കാറ്റലേസ് എന്ന എന്‍സൈം ശരീരത്തിലെ ഹൈഡ്രജന്‍ പെറോക്സൈഡിനെ ഓക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എന്‍സൈമിന്റെ കുറവ് ഉണ്ടാകുമ്പോള്‍ ഈ ഹൈഡ്രജന്‍ പെറോക്സൈഡ് കോശങ്ങളില്‍ അടിയുന്നു. ഇത് മെലാനിനെ കുറച്ചു മുടി നരയ്ക്കുന്നതിന് കാരണമാകുന്നു.
ജങ്ക് ഫുഡുകള്‍, ഫാസ്റ്റ് ഫുഡ്, ട്രാന്‍സ് ഫാറ്റ് കൂടുതലുള്ള ആഹാരങ്ങള്‍ എന്നിവ ശരീരത്തിലെ ഹൈ
ഡ്രജന്‍ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാന്‍ കാരണമാക്കുന്നു. വൈറ്റമിന്‍ ബി 12ന്റെ കുറവും പ്രധാന കാരണമാണ്.
അകാലനരയെ നിയന്ത്രണത്തിലാക്കാന്‍ ദിവസവും 7-8 മണിക്കൂര്‍ വരെ ഉറങ്ങണം.
ശരീരത്തിലെ നീര്കെട്ടു കുറയ്ക്കുവാനും അഴുക്ക് പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കാം.
വൈറ്റമിന്‍ ബി 12 അടങ്ങിയ മാംസം, മീന്‍, മുട്ട, കരള്‍ ഇവ കാറ്റലേസ് എന്‍സൈം കൂടുവാന്‍ സഹായിക്കും.
വൈറ്റമിന്‍ ബി യിലെ ബയോട്ടില്‍ അടങ്ങിയ പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, കൂണ്, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ച നിറത്തിലുള്ള ഇലക്കറികള്‍, തൈര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കാം.
വൈറ്റമിന്‍ ഡി മുടിവളര്‍ച്ചയെ സഹായിക്കും.
തലയോട്ടില്‍ ഇടയ്ക്ക് മസാജ് ചെയ്യാം.
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി സമീകൃതാഹാരം ഉള്‍പ്പെടുത്തിയാല്‍ അകാലനരയെ ഒരു പരിധിവരെ മാറ്റി നിര്‍ത്താന്‍ സാധിക്കും.