പ്രമേഹവും അമിത ബി.പി.യും പോലെ തികച്ചും നിശ്ശബ്ദമായാണ് ദീര്‍ഘകാല കരള്‍രോഗങ്ങളും പുരോഗമിക്കുന്നത്. കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകുടുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. പൊതുവേ, ലക്ഷണഹ്ങളൊന്നും കാണിക്കുകയില്ലെങ്കിലും വയറിന്റെ വലതുവശത്തായി വേദന, വിശപ്പില്ലായമ. ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളുണ്ടായേക്കാം. ഫാറ്റി ലിവര്‍ രണ്ടുത രമുണ്ട്. മദ്യപിക്കുന്നവരില്‍ കണ്ടുവരുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, മദ്യപിക്കാത്തവരില്‍ കാണുന്നതാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (ചഅഎഘഉ) കരള്‍ എന്‍സൈമുകളായ എസ്.ജി.ഓ.ടി എസ്.ജി.പി.ടി. തുടങ്ങിവയുടെ നില ഉയര്‍ന്നത് രക്തപരിശോധനയിലൂടെ തിരിച്ചറിയാം. അള്‍ട്രാസൗണ്ട് സ്കാന്‍, സി.ടി. സ്കാന്‍ പരിശോധനയിലൂടെ കരളിന്റെ വലുപ്പവും ഘടനാവ്യതിയാനങ്ങളുമറിയാം. ക്യത്യമായ വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ശരീരഭാരം കുറയക്കണം. വിറ്റാമിന്‍-ഇ ഗുളികകളും ഇന്‍സുലിന്‍ സെന്സിറ്റൈസറായ മെറ്റ്ഫോര്മിന്പോലെയുളള മരുന്നുകളും നല്‍കാറുണ്ട്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കണം.
ഫാറ്റി ലിവര്‍ പുരോഗമിച്ചാല്‍, കരളില്‍ നീര്‍വീക്കവും (ഫെപ്പറ്റെറ്റിസ്) കരള്‍രോഗങ്ങളുടെ അവസാനഘട്ടമായ സിറോസിസും ഉണ്ടാകാം, മദ്യപാനമൊഴിവാക്കിയും കൊഴുപ്പും മധുരവും അമിതമായടങ്ങിയ ഭക്ഷണസാധനങ്ങളൊഴിവാക്കിയും ഭാരം കുറച്ചും ഫാറ്റിലിവറിനെ നിയന്ത്രിക്കാം. ഒപ്പം നാലപതിനുശേഷം മുങ്ങാതെ വാര്‍ഷിക സ്ക്രീനിങ് പരിശോധന നടത്തി, കരളിന്റെ ആരോഗ്യം ഉറപ്പാക്കണം.