പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി അറിയാന്‍ ഇന്‍സുലിന്‍ അളവു നോക്കുകയായിരുന്നു ചെയതിരുന്നത്. എന്നാല്‍ അതു ക്യത്യമല്ല എന്നു വൈകിയാണു ശാസ്ത്രലോകത്തിനു മനസ്സിലായത്. ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ കരളിലേക്കു പോയി. ഒരു പങ്ക് അവിടെ വലിച്ചെടുത്തതിനുശേഷമാണു രക്തത്തിലേക്കു കലരുന്നത്. രക്തത്തിലെത്തുന്ന ഇന്‍സുലിന്‍ മാത്രമാണു നമ്മള് അളന്ന് അറിയുന്നത്. അതായത് എത്ര ഇന്‍സുലിന്‍ പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്നു എന്നു കൃതൃമായി അറിയാന്‍ അത്രയെളുപ്പമല്ല. ഇവിടെയാണു സി പെപ്റ്റൈഡിനു പ്രസക്തിയേറുന്നത്. പാന്‍ക്രിയാസ് എത്ര ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നുവോ അത്രയും തുല്യമായ അളവില്‍ സി പെപ്റ്റൈഡ് ഉല്പാദിപ്പിക്കുന്നുണ്ട്. ഇതു കരളില്‍ ആഗിരണം ചെയ്യപ്പെടുകയും ഇല്ല. അതിനാല്‍ സി പെപ്റ്റൈഡ് അളവാണ് പരിശോധിക്കേണ്ടത്.
HAIR & STYLEപാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കാന്‍
പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കാന്‍
Previous article
Next article