മരുന്നു കഴിച്ചിട്ട് ആഹാരം കഴിക്കാതിരിക്കുക, വല്ലാതെ അളവു കുറച്ചു കഴിക്കുക, വൈകി കഴിക്കുക, സാധാരണ പോലെ മരുന്നും ഭക്ഷണവും കഴിച്ചിട്ട് പതിവില്ലോതെ കഠിനമായി അധ്വാനിക്കുക എന്നീ സാഹചര്യങ്ങളില്‍ ഷുഗര്‍ പെട്ടെന്നു താഴാം. ഇതൊഴിവാക്കാന്‍ എന്നും ഏകദേശം ഒരേ സമയത്തു തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം, ആഹാരം ഒഴിവാക്കരുത്. പനിയോ ഛര്‍ദിയോ വയറുവേദനയോ പോലെ ഭക്ഷണം കഴിക്കാന്‍ വയ്യാത്ത സാഹചര്യമാണെങ്കില്‍ അന്നു മരുന്ന് ഒഴിവാക്കാം. ഇന്‍സുലിന്‍ എടുക്കുന്നവരിലെ ഹൈപ്പോഗ്ലൈ സീമിയ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ്, വ്യായാമം എന്നിങ്ങനെയുളള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കരള്‍, വൃക്ക് രോഗം ഉളളവരില്‍ രാത്രിയില്‍ ഹൈപ്പോഗ്ലൈസീമിയ വരാം. ഇക്കാര്യം ഡോക്ടറുമായി സംസാരിച്ച് ആവശ്യമെങ്കില്‍ ഇന്‍സുലിന്റെ അളവു കുറയ്‌ക്കേണ്ടതാണ്. തലയ്ക്കു ഭാരക്കുറവ്, തലകറക്കം ക്ഷീണം, വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹൈപ്പോഗ്ലൈസീമിയ സംശയിക്കാം. ഉടനെ തന്നെ മൂന്നു നാലു സ്പൂണ്‍ പഞ്ചസാരയോ ഗ്ലൂക്കോസോ കഴിക്കുക. അതിശക്തമായ ക്ഷീണമാണെങ്കില്‍ ആശുപത്രിയിലെത്തിച്ച് ഐവിയായി ഗ്ലൂക്കോസ് നല്‍കേണ്ടിവരും