in , ,

ജയശ്രീയുടെബസ്വപ്നം പൂവണിഞ്ഞു , 50-ാം വയസ്സില്‍ വക്കീലവായി

Share this story

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവത സ്വപ്‌നങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച സ്ത്രീകള്‍ തിരുവനന്തപുരത്തുകാരി അഡ്വ ജയശ്രിയെ മാതൃകയാക്കണം. ലക്ഷ്യത്തിലെത്താന്‍ ആദ്യം വേണ്ടത് അതിനൊരു മനസാണ്. സ്ത്രീസമൂഹത്തിനും മാതൃകയാണ് ഇന്ന് ജയശ്രീ.

കൊച്ചി സ്വദേശിനിയായ വി.ജയശ്രീ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. അവരുടെ വിവാഹത്തിനുമുമ്പുള്ള മോഹമായിരുന്നു ഒരു അഭിഭാഷകയാകണമെന്നത്. അത് നടന്നില്ല. ഡിഗ്രിക്ക് ശേഷം വിവാഹിതയായി തിരുവനന്തപുരത്തേക്ക് പോന്നു. ഭര്‍ത്താവ് കാര്‍പ്പന്റര്‍ ജോലിചെയ്യുന്ന വ്യക്തിയാണ്. തികച്ചും സാധാരണകുടുംബം. ഇരുവരും ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നത്.

തിരുവന്തപുരത്തിനടുത്തെ കുറ്റിച്ചല്‍ ആയിരുന്നു ഭര്‍തൃവീട്. രണ്ടു കുട്ടികള്‍ ഗോകുലും ഗോപികയും. ഇരുവരും വിദ്യാര്‍ത്ഥികള്‍. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെയുള്ള ജയശ്രീയുടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയും മക്കളുടെ പഠനവും കുടുംബ മേല്‍നോട്ടവുമായി തിരക്കാര്‍ന്ന ജീവിതമായിരുന്നു അവരുടേത്.

ജയശ്രീയുടെ മനസ്സിലെ മോഹം ഉള്‍ക്കൊണ്ടിരുന്ന ഭര്‍ത്താവ് ഗോപകുമാര്‍ അവരെ തുടരെ എല്‍എല്‍ബി പഠനത്തിന് പ്രോത്സാഹിപ്പിച്ചു. അങ്ങനെ 2017-ല്‍ പേരൂര്‍ക്കടയിലെ ലാ അക്കാഡമിയില്‍ വൈകിട്ട് 6 മുതല്‍ 9 വരെ മൂന്നുവര്‍ഷത്തെ ഈവനിംഗ് ക്ലാസ്സിന് ജയശ്രീ ജോയിന്‍ ചെയ്തു. ഒരു ദിവസവും മുടങ്ങാതെ ജോലിസ്ഥലത്തുനിന്നും ജയശ്രീയെ കോളജില്‍ കൊണ്ടുപോയിരുന്ന ഭര്‍ത്താവ് ഗോപകുമാര്‍ രാത്രി 9.30 ന് ക്ലാസ്സ് കഴിയുന്നതുവരെ അവിടെ കാത്തുനില്‍ക്കുമായിരുന്നു.

ഒടുവില്‍ പഠനത്തില്‍ അഗ്രഗണ്യയായിരുന്ന ജയശ്രീ തന്റെ 50 -ാമത്തെ വയസ്സില്‍ എല്‍എല്‍ബി പാസായത് മിന്നും വിജയത്തോടെ മൂന്നാം റാങ്ക് കരസ്ഥമാക്കിയാണ്. തന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ട സന്തോഷത്തിലാണിപ്പോള്‍ ജയശ്രി. ഈ വിജയത്തില്‍ ഭര്‍ത്താവും രണ്ടുമക്കളും എല്ലാ പിന്തുണയുമായി അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ജയശ്രീ ഇപ്പോള്‍ വഞ്ചിയൂര്‍ കോടതിയില്‍ അഡ്വക്കേറ്റ് ആര്‍.വിനോദിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയിരിക്കുകയാണ്. ഭാവിയില്‍ ഒരു ക്രിമിനല്‍ ലോയറാകണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് ജയശ്രീ വ്യക്തമാക്കുന്നു.

കോവിഷീല്‍ഡ് വാക്‌സീന്‍ അനുമതി നല്‍കി ലോകാരോഗ്യസംഘടന

ആരോഗ്യ മേഖലയില്‍ കൈവരിച്ചത് അത്ഭുതകരമായ നേട്ടം: കെ.കെ ശൈലജ