in , ,

കോവിഷീല്‍ഡ് വാക്‌സീന്‍ അനുമതി നല്‍കി ലോകാരോഗ്യസംഘടന

Share this story

കോവിഷീല്‍ഡ് വാക്‌സീന്‍ ലോകമങ്ങും ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടനയുടെ അനുമതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്‌സീനാണ് കോവിഷീല്‍ഡ്. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ഏറ്റവും അനുയോജ്യമെന്നും ഡബ്ല്യുഎച്ച്ഒ വിലയിരുത്തി.
ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി കിട്ടിയതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആസ്ട്രാസെനകഎസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും.

തോളെല്ല് തകര്‍ന്നുപോയ വയോധികയ്ക്ക് കൈത്താങ്ങായി കോട്ടയം കിംസ്‌ഹെല്‍ത്ത് ആശുപത്രി

ജയശ്രീയുടെബസ്വപ്നം പൂവണിഞ്ഞു , 50-ാം വയസ്സില്‍ വക്കീലവായി