കോട്ടയം: വീഴ്ചയെ തുടര്‍ന്ന് തോളെല്ല് തകര്‍ന്നുപോകുകയും കൈകളുടെ മസിലുകള്‍ വേര്‍പെട്ട് പോവുകയും ചെയ്ത 65 കാരിയെ വേദനരഹിതമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി കോട്ടയം കിംസ്‌ഹെല്‍ത്ത് ആശുപത്രി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വീഴ്ചയെ തുടര്‍ന്ന് അതികഠിനമായ തോള്‍വേദനയുമായി വയോധിക അസ്ഥിരോഗ വിഭാഗത്തില്‍ എത്തിയത്. അവരെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയയാക്കുകയും, പരിശോധനയില്‍ തോളെല്ലുകള്‍ പൊട്ടിച്ചിതറി മസിലുകള്‍ വേര്‍പെട്ട് എല്ലുകള്‍ നെഞ്ചിന്റെ ഭാഗത്തേക്ക് ഇറങ്ങിയതായി കണ്ടെത്തുകയും ചെയ്തു.
തോള്‍ ചലിപ്പിക്കാന്‍ ആവശ്യമായ റൊട്ടേറ്റര്‍ കഫ് പേശികള്‍ വീഴ്ചയെ തുടര്‍ന്ന് പൂര്‍ണമായി വേര്‍പെട്ടതിനാല്‍ റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് മുന്‍പുള്ള ആദ്യപടിയായി വേര്‍പെട്ടുപോയ തോളെല്ലുകള്‍ ക്രമീകരിക്കുന്നതിനുള്ള ചികിത്സകള്‍ നടത്തുകയും ശേഷം ശസ്ത്രക്രിയയിലേക്ക് കടക്കുകയുമാണ് ചെയ്തത്.
ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന വ്യക്തികളില്‍ വേര്‍പെട്ടുപോയ പേശികള്‍ക്കു പകരം ഡെല്‍റ്റോയ്ഡ് പേശി കൊണ്ട് വേദനയില്ലാതെ കൈകള്‍ ചലിപ്പിക്കാനാകും. കൂടാതെ തോളെല്ലിന് സമീപത്തുള്ള ബോള്‍ ആന്‍ഡ് സോക്കറ്റിന്റെ സ്ഥാനം വിപരീത ദിശയിലേയ്ക്ക് മാറ്റുന്നതാണ്.
തുടര്‍ന്നുള്ള ഫിസിയോ തെറാപ്പിക്കു ശേഷം ശസ്ത്രക്രിയയ്ക്കു വിധേയയായ വയോധിക ദൈനംദിന കാര്യങ്ങള്‍ സുഗമമായി ചെയ്യുന്നതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം കിംസ്‌ഹെല്‍ത്ത് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്‌സ്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്‌പൈന്‍ സര്‍ജന്‍ ഡോ. ജെഫേഴ്‌സണ്‍ ജോര്‍ജ് അറിയിച്ചു. താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, നട്ടെല്ല് ശസ്ത്രക്രിയകള്‍, കാല്‍മുട്ട്, ഇടുപ്പ്, മറ്റ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലൂടെയും നിരവധി ആളുകള്‍ക്ക് സാന്ത്വനമേകാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.