- Advertisement -Newspaper WordPress Theme
Blogവായുമലിനീകരണം കുട്ടികളില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുമെന്ന് ഗവേഷകര്‍

വായുമലിനീകരണം കുട്ടികളില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുമെന്ന് ഗവേഷകര്‍

വായുമലിനീകരണത്തിന് ഉയരം കൂടിയവര്‍ കുറഞ്ഞവര്‍ എന്നൊക്കെയുള്ള കണക്കുണ്ടോ? അതെല്ലാവരെയും ഒരുപോലെ ബാധിക്കില്ലേ? എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍. ഉയരം കുറഞ്ഞവര്‍ക്ക് വായുമലിനീകരണം കൂടുതല്‍ ആഘാതമുണ്ടാക്കും എന്നാണ് ലഖ്‌നൗവിലെ ഇസബെല്ല തോബര്‍സണ്‍ കോളേജിലെ സംഘം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ വായു മലിനീകരണത്തിന് ഇരയാകുന്നതിന്റെ പ്രധാനകാരണവും ഉയരക്കുറവുതന്നെ. പഠനമനുസരിച്ച്, കുട്ടികള്‍ ശ്വസിക്കുന്ന താഴ്ന്ന അന്തരീക്ഷത്തില്‍ അള്‍ട്രാഫൈന്‍ കണികകളുടെ സാന്ദ്രത കൂടുതലാണ്; റോഡരികുകളിലും വാണിജ്യമേഖലകളിലും പ്രത്യേകിച്ചും. കാറ്റിന്റെ കുറഞ്ഞ വേഗം, കുറഞ്ഞ താപനില തുടങ്ങിയ ഘടകങ്ങളും സ്ഥിതി വഷളാക്കും. ഗതാഗതം കൂടുതലുള്ള പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികള്‍ കൂടുതല്‍ അപകടത്തിലാണ്, അവര്‍ ഉയര്‍ന്ന വായുമലിനീകരണത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു.

ലഖ്നൗ നഗരത്തിലെ 408 കുട്ടികളില്‍ നടത്തിയ പഠനം കുട്ടികളില്‍ നടത്തിയ പഠനം ‘ഹസാര്‍ഡ്‌സ് മെറ്റീരിയല്‍സ് അഡ്വാന്‍സസ്’, ‘എന്‍വയണ്‍മെന്റ് ജിയോകെമിസ്ട്രി ആന്‍ഡ് ഹെല്‍ത്ത്’, ‘അറ്റ്മോസ്ഫെറിക് എന്‍വയണ്‍മെന്റ് എക്സ്’ തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme