- Advertisement -Newspaper WordPress Theme
HEALTHനായ്ക്കളിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കണം; അത് ചിലപ്പോൾ പേവിഷബാധയാകാം !

നായ്ക്കളിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കണം; അത് ചിലപ്പോൾ പേവിഷബാധയാകാം !

പേവിഷബാധ റാബിസ് വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിൽ എത്തുന്നത്. നിലവിൽ ഇത് പൊതുജനാരോഗ്യത്തിന് പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ഗുരുതര നാഡീരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാം.

റാബിസ് മൃഗങ്ങളിൽ നിന്ന് പ്രത്യേകിച്ചും നായ്ക്കളുടെ കടിയേറ്റാണ് ഈ രോഗം സാധാരണമായി വരുന്നത്. എന്നാൽ നായ്ക്കൾ മാത്രമല്ല വവ്വാലുകൾ, റാക്കൂണുകൾ തുടങ്ങിയ വന്യജീവികളിലൂടെയും ഇത് പടരാറുണ്ട്. നായ്ക്കളിൽ എങ്ങനെയാണ് റാബിസ് പടരുന്നതെന്ന് അറിയാം.

മുറിവുകളിലൂടെ

രോഗം ബാധിച്ച നായയുടെ ഉമിനീരുമായി സമ്പർക്കത്തിൽ വരുന്ന പോറലുകൾ അല്ലെങ്കിൽ മുറിവുകൾ വഴിയും വൈറസ് പടരാം. പേവിഷബാധയുള്ള ഒരു മൃഗത്തിന്റെ ഉമിനീർ രക്തത്തിൽ കലർന്നാൽ ചെറിയ ഉരച്ചിലുകൾ പോലും അപകടകരമാകും. അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടനടി മുറിവ് കഴുകി വൃത്തിയാക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യണം.

ശ്വസനം

അപൂർവ സന്ദർഭങ്ങളിൽ, എയറോസോൾ കണികകൾ ശ്വസിക്കുന്നതിലൂടെ റാബിസ് പകരാം. ഗുഹകൾ പോലുള്ള ഉയർന്ന സാന്ദ്രതയിൽ രോഗബാധിതരായ വവ്വാലുകളുള്ള പരിതസ്ഥിതികളിലാണ് ഇത് സംഭവിക്കാൻ സാധ്യത. ഇതൊരു സാധാരണ പകർച്ച വ്യാധിയല്ലെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ വൈറസിന്റെ സാധ്യതയെ ഇത് എടുത്തുകാണിക്കുന്നു.

മലിനമായ ഭക്ഷണം

വളരെ അപൂർവമാണെങ്കിലും, രോഗബാധിതനായ ഒരു മൃഗത്തിന്റെ കോശങ്ങൾ പടർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ റാബിസ് പടരാൻ സാധ്യതയുണ്ട്. ഇങ്ങനെ പകരുന്നത് സാധാരണമല്ല. അതിനാൽ തന്നെ അധികമായി ആശങ്കപ്പെടേണ്ടതുമില്ല.

നായ്ക്കളിൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ

സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ
പനിയും ശ്വാസം മുട്ടലും
വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ അമിതമായ ഉമിനീർ ഒലിച്ചിറങ്ങുക

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme