in , , ,

മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിന് പരീക്ഷണാനുമതി തേടി ഭാരത് ബയോടെക്

Share this story

ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷന്റെ രണ്ടാം ഘട്ടം പുരോഗമിക്കവേ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനു്മായി ഭാരത് ബയോടെക്. ഇതിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ(ഡിജിസിഐ)യോട് അനുമതി തേടിയിരിക്കുകയാണ് ഭാരത് ബയോടെക്. ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് ഇവര്‍ക്ക് അനുമതി നല്‍കിതായും റിപ്പോര്‍ട്ടുകളുണ്ട്.

ആള്‍ട്ടിമ്മ്യൂണ്‍ എന്ന യുഎസ് കമ്പനി തയ്യറാക്കിയ നേസല്‍ വാക്സിന്‍ കോവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ആള്‍ട്ടിമ്മ്യൂണിന്റെ നേസല്‍ വാക്സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായമുള്ളവരില്‍ ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്.

ക്ലിനിക്കല്‍ ട്രയലില്‍ പൊസിറ്റീവ് ഫളലങ്ങള്‍ ആണെന്നാണ് ഡോ. ബഡ്ഡി ക്രീക്ക് അവകാശപ്പെടുന്നത്. കുത്തിവയ്ക്കുന്ന വാക്സിനേഷനെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ സൗകര്യമുള്ളതും വില കുറഞ്ഞതുമാണെന്നതുമാണ് നേസല്‍ വാക്സിനേഷന്റെ പ്രത്യേകത.

ശരീരഭാരം ദേശീയ പ്രശ്നമായപ്പോള്‍ ശരീരത്തെ ഞാന്‍ വെറുത്തുവെന്ന് വിദ്യാ ബാലന്‍

പ്രസവശേഷമുള്ള ഡിപ്രഷന്‍ ശ്രദ്ധിക്കണം, ചികിത്സിക്കണം