ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും താറാവ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിരുന്നു
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നെത്തുന്ന കോഴി കയറ്റിയ വാഹനങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. അതിര്‍ത്തികളില്‍ തമിഴ് നാട് മൃഗസംരഷണ വകുപ്പ് താല്‍കാലിക ചെക്ക്‌പോസ്റ്റുകള്‍ തുറന്നു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും താറാവ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് കോഴിയും കോഴി മുട്ടയും കാര്യമായി കൊണ്ടുപോകുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നും ദിവസേന നൂറുകണക്കിന് കോഴിയും കോഴിമുട്ടയും കയറ്റിയ വാഹനങ്ങള്‍ എത്തുന്നുണ്ട്. ലോഡിറക്കി തിരിച്ച് പോകുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് അതിര്‍ത്തി കടത്തുന്നത്.
പാലക്കാട് ജില്ലയിലെ വാളയാര്‍ , ഗോപാലപുരം , ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളില്‍ തമിഴ് നാട് മൃഗസംരക്ഷണ വകുപ്പ് താല്‍കാലിക ചെക്ക്‌പോസ്റ്റ് ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട് , കൊല്ലം തുടങ്ങി തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളില്‍ നിന്നും വരുന്ന കോഴി, കോഴിമുട്ട കയറ്റിയ വാഹനങ്ങള്‍ തമിഴ്‌നാട് മൃഗസംരഷണ വകുപ്പ് അണു വിമുക്തമാക്കുന്നുണ്ട്.