തിരുവനന്തപുരം: മ്യൂക്കര്‍ മൈസീറ്റ്‌സ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന രോഗമാണ് മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. ചുറ്റുപാടുമുള്ള മണ്ണിലും വായുവിലുമെല്ലാം മ്യൂക്കര്‍ മൈസീറ്റ്‌സിന്റെ സാന്നിദ്ധ്യമുണ്ട്. മൂക്കിന് ചുറ്റം കറുത്ത നിറം കാണുന്നതും മൂക്കില്‍ നിന്ന് കറുത്ത ശ്രവം വരുന്നതും കൊണ്ടാണ് ഈ രോഗം ബ്ലാക്ക് ഫംഗസ് എന്ന് ആറിയപ്പെടുന്നത്.
രോഗം രൂക്ഷമായാല്‍ തലച്ചോറിലേക്ക് വ്യാപിക്കുകയും മരണകാരണമാകുകയും ചെയ്യും. ചിക്ത്‌സയുടെ ഭാഗമായി ദീഘകാലം ആശുപത്രിയില്‍ പ്രത്യേകിച്ച് ഐസിയുവില്‍ കഴിയുന്നവര്‍ക്കുണ്ടാകുന്ന ആശുപത്രി ജന്യ രോഗബാധയില്‍പ്പെടുന്നതാണ് മ്യൂക്കര്‍ മൈക്കോസിസ്. മൂക്ക്, മൂക്കിന് ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകള്‍, കവിള്‍, കണ്ണുകള്‍, പല്ല്, ശ്വാസകോശം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാകുക.