in , , ,

സംസ്ഥാനത്ത് ഇതുവരെ 15 ബ്ലാക്ക്ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Share this story

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈകോസിസ് പകരുന്ന രോഗമല്ലെന്നും രോഗികള്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ ഇതുവരെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ കണ്ടുവരുന്നതിനേക്കാള്‍ ഇപ്പോഴത്തെ എണ്ണം കൂടുതല്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇന്ത്യയിലാണ്. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഈ രോഗം ഇന്ത്യയില്‍ കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവരിലും അര്‍ബുദ രോഗികളിലും ഈ രോഗം കണ്ടുവരാറുണ്ട്. സ്‌റ്റെറോയിഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മറ്റ് മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുബോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.
ഒരു വശത്ത് അനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്ക് ചുറ്റും ശ്കതമായ വേദന, കാഴ്ചമങ്ങുക, മൂക്കില്‍ നിന്ന് കറുത്ത ദ്രവം പുറത്ത് വരുക എന്നതാണ് ലക്ഷണങ്ങള്‍. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുകയും ഗുരുതരമായ രോഗാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ കരുതലെടുക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്താണ് ബ്ലാക്ക് ഫംഗസ്

നഴ്‌സിങ് ജോലിക്കെന്നപേരില്‍ ദുബായിലെത്തിച്ച നഴ്‌സുമാരെ മസാജ് സെന്ററില്‍ പണിയെടുക്കാന്‍ ആവശ്യപ്പെട്ട് റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ഭീഷണി