കൊച്ചി: കോവിഡ് വാക്സിന്‍ നല്‍കാനെന്നപേരില്‍ ദുബായിലെത്തിച്ച നഴ്സുമാരോട് മസാജ് സെന്ററില്‍ പണിയെടുക്കണമെന്ന് റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ഭീഷണി. കേരളത്തിലെ അഞ്ചൂറോളം നഴ്സുമാരാണ് ജോലിത്തട്ടിപ്പിന് ഇരയായി ദുബായില്‍ കുടുങ്ങിയത്.
കൊല്ലം പട്ടാഴി സ്വദേശികളായ യുവതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയില്‍ പരാതി അയച്ചതോടെയാണ് സംഭവം പുറത്തായത്.
കൊറോണാ വാക്‌സിന്‍ നല്‍കാന്‍ ദുബായില്‍ ഒഴിവുണ്ടെന്നു കാട്ടി നല്‍കിയ പത്ര പരസ്യം കണ്ട് റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ചതിയില്‍പെട്ടവരാണ് ദുബായില്‍ കുടുങ്ങിയത്. ഓരോരുത്തരില്‍നിന്നും രണ്ടരലക്ഷം രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയാണ് ദുബായിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ടേക്ക് ഓഫ്” എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി ഉയരുന്നത്.
ജോലിയും സുരക്ഷയും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സഹായിക്കാണമെന്നാണ് അവര്‍ മുഖ്യമന്ത്രിയോടു അഭ്യര്‍ത്ഥിക്കുന്നത്.
ഒന്നര ലക്ഷം രൂപാ പ്രതിമാസ ശമ്പളവും സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ മസാജ് സെന്ററിലോ കെയര്‍ടേക്കറായോ ഒഴിവുണ്ടെന്നും അതിനുപോകമെന്നുമാണ് ഏജന്‍സി അധികൃതര്‍ പറയുന്നതെന്നും നഴ്സുമാരുടെ പരാതിയില്‍ പറയുന്നു.
ആതുരസേവനരംഗത്ത് കോവിഡിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്ന വമ്പന്‍ തട്ടിപ്പികളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്.