in , , , , , , ,

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണ് മരിച്ചു; സംഭവം കര്‍ണാടകയില്‍

Share this story

ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

മംഗളൂരു: വിവാഹവേദി നവവധുവിന്റെ മരണത്തിന് കൂടി വേദിയായി. നിമിഷ നേരം കൊണ്ടാണ് സന്തോഷം മാത്രം നിറഞ്ഞ ഒരു വിവാഹവേദിയില്‍ വധുവിന്റെ മരണവാര്‍ത്തയെത്തുന്നത്. മംഗളൂരു അഡ്യാറിലാണ് ദുഃഖകരമായ സംഭവം. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം.

അഡ്യാര്‍ ബീര്‍പുഗുഡെ ജമാഅത്ത് പ്രസിഡന്റാണ് ലൈലയുടെ പിതാവ് അബ്ദുള്‍ കരീം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതിയും അഡ്യാര്‍ കര്‍മാര്‍ സ്വദേശിയായ മുബാറക് എന്ന യുവാവുമായുള്ള വിവാഹം. ലൈലയുടെ സഹോദരന്റെ വിവാഹവും ഇതേവേദിയില്‍ തന്നെയായിരുന്നു. ആഢംബരമായി തന്നെ നടന്ന ചടങ്ങുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

അഡ്യാര്‍ പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍ നടന്നത്. ഇതിനു ശേഷം ബാക്കിയുള്ള ചടങ്ങുകള്‍ക്കായി എല്ലാവരും ലൈലയുടെ വീട്ടില്‍ ഒത്തുകൂടി. ചടങ്ങുകള്‍ക്ക് നടുവില്‍ ഉത്സാഹവതിയായി ബന്ധുക്കളെ വരവേറ്റു കൊണ്ടിരുന്ന ലൈല, പെട്ടെന്ന് നെഞ്ചുവേദനയെന്ന് പറഞ്ഞ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

‘അവര്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു’ എന്നാണ് ബന്ധുക്കളിലൊരാള്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം തന്നെ ലൈലയുടെ ഖബറടക്ക ചടങ്ങുകളും നടന്നു.

‘അവര്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു’ എന്നാണ് ബന്ധുക്കളിലൊരാള്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിവാഹച്ചടങ്ങുകള്‍ നടന്ന അതേദിനം തന്നെ ലൈലയുടെ ഖബറടക്ക ചടങ്ങുകളും നടന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കവെ 19കാരിയാണ് വിവാഹ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഭഗത്പുര്‍വ സ്വദേശി വിനീതയാണ് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

താന്‍ വാക്‌സിന്‍ എടുത്തത് വിവാദമാക്കിയവരോട് സഹതാപമേയുള്ളുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ആര്‍ജിസിബി ആക്കുളം ക്യാമ്പസ് അര്‍ബുദ പ്രതിരോധചികിത്സയ്ക്കുള്ള ഗവേഷണ കേന്ദ്രമാക്കും: ഡോ. ഹര്‍ഷ വര്‍ധന്‍