in , , , ,

താന്‍ വാക്‌സിന്‍ എടുത്തത് വിവാദമാക്കിയവരോട് സഹതാപമേയുള്ളുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Share this story

തിരുവനന്തപുരം: താന്‍ വാക്‌സിന്‍ എടുത്തതിനെ വിവാദമാക്കിയവരോട് സഹതാപമേയുള്ളുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്നലെ മെഡിക്കല്‍ കോളജിലെ കോവിഡ് വാക്‌സിനേന്‍ സെന്ററില്‍ നിന്നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ചിത്രം മന്ത്രി തന്നെ തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ ചിലര്‍ വാക്‌സിനേഷന്‍ സ്വീകരണം തട്ടിപ്പാണെന്ന തരത്തില്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ഫേസ് ബുക്കിലൂടെ വിവാദത്തിനെതിരെ പ്രതികരിച്ചത്.
ഇത്തരക്കാരോട് പ്രതികരിക്കാനില്ലെന്നും സഹതാപം മാത്രമേയുള്ളുവെന്നുമാണ് മന്ത്രിയുടെ പ്രതികരണം. പ്രതിരോധപ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്ന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഞാന്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം.ബ്‌ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്‌സിന്‍ എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സിന്‍എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ അഭിമാനം: ഗവര്‍ണ്ണര്‍

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണ് മരിച്ചു; സംഭവം കര്‍ണാടകയില്‍