in , , ,

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ അഭിമാനം: ഗവര്‍ണ്ണര്‍

Share this story

തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെയും അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണങ്ങളിലൂടെയും രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിക്ക് കഴിഞ്ഞതായി ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീചിത്ര ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചതിന്റെ 41-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടക്കകാലത്ത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിക്കാനുള്ള അവസരമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ദിനമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്രയിലെ അച്യുതമേനോന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക-ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി. കെ. സാരസ്വത് എന്നിവരും ഇന്‍സ്റ്റിറ്റ്യൂട്ട് ദിന സന്ദേശം നല്‍കി. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. ശ്രീചിത്ര ഡയറക്ടര്‍ പ്രൊഫ. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണവര്‍മ്മ പി ആര്‍, ശ്രീചിത്ര ഡീന്‍ ഡോ. അജിത്കുമാര്‍ വി കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി അംഗം ഡോ. ടി. പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡിന്റെ മൂന്നാം വരവ് അത്യന്തം അപകടകരമെന്ന് സിഎസ്‌ഐആര്‍

താന്‍ വാക്‌സിന്‍ എടുത്തത് വിവാദമാക്കിയവരോട് സഹതാപമേയുള്ളുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ