- Advertisement -Newspaper WordPress Theme
HAIR & STYLEപ്രമേഹരോഗികള്‍ക്കു പയര്‍ കഴിക്കാമോ

പ്രമേഹരോഗികള്‍ക്കു പയര്‍ കഴിക്കാമോ

പയര് ഇനത്തില്‌പ്പെട്ട വിളകളിലെല്ലാം വൈറ്റമിനുകള് ധാരാളമുണ്ട്. അമ്മമാര് ഇവ കഴിക്കുന്നത് നവജാതശിശുക്കളില് സ്പിന ബൈഫിഡ എന്ന രോഗം ഉണ്ടാകാതിരിക്കാന് സഹായിക്കും. കുഞ്ഞുങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നതും തളര്ച്ചയ്ക്കു കാരണമാകുന്നതുമായ ഒരു രോഗമാണിത്. പയര്വിളകളിലെ ഇരുമ്പിന്റെ സാനിധ്യം വിളര്ച്ച പോലുള്ള രോഗങ്ങളില്‌നിന്നു സംരക്ഷണം നല്കുന്നു. പയര്വിഭവങ്ങള് കഴിക്കുന്നത് എല്ലുകള്ക്ക് ബലമുണ്ടാകാന് സഹായിക്കും. പയറുവര്ഗങ്ങളിലടങ്ങിയ ഇരുമ്പ് ശരീരത്തിലെ ഓക്‌സിജന് ചംക്രമണം വോഗത്തിലാക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. പയര്വര്ഗങ്ങളിലെ ഇരുമ്പ് നമുക്കു നന്നായി കിട്ടണമെങ്കില് വൈറ്റമിന് സി അടങ്ങിയ ഭക്ഷണത്തിനൊപ്പം ഇവ കഴിച്ചാല് മതി. നാരകവര്ഗത്തില്‌പ്പെട്ട ഫലങ്ങള് വൈറ്റമിന് സിയുടെ കലവറയാണ്. ശരീരത്തിലെത്തുമ്പോള് പഞ്ചസാരയായി മാറുന്ന കാര്‌ബോഹൈഡ്രേറ്റുകളുടെ അളവ് പയര്വിളകളില് വളരെ കുറവാണ്. കുറഞ്ഞ അളവിലുള്ള കൊഴുപ്പും പെട്ടെന്നു ദഹിക്കുന്ന മികച്ച നാരുകളുമാണ് ഇവയിലുള്ളത്. പയറിലുള്ള ധാന്യകങ്ങള് സങ്കീര്ണ ഘടനയുള്ളതാണ്. ഇവയെ ലളിതമായ രൂപത്തിലേക്കു മാറ്റിയാലേ ഊര്ജ്ജം വേര്‌പെടുത്താനാകൂ. അതിനാല് പയറുവിഭവങ്ങള് കഴിച്ചാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് അത്ര പെട്ടെന്നു കൂടില്ല. അതിനാല്ത്തന്നെ പയര്വിഭവങ്ങള് പ്രമേഹരോഗികള്ക്കു ധൈര്യപൂര്വം കഴിക്കാം. വൈറ്റമിന് ബി, ഫോളിക് ആസിഡ്, നാരുകള്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം എന്നിവയൊക്കെ പയറുകളില് ധാരാളമായി അടങ്ങിയിരിക്കുന്നു. ധാന്യങ്ങളില് 612 ശതമാനം മാംസ്യമുള്ളപ്പോള് പയറിനങ്ങളില് ഇത് 2024 ശതമാനം വരും. ഹൃദ്രോഗത്തിനു കാരണമാകുന്ന കൊളസ്‌ട്രോള് ഇല്ലാതാക്കാന് പയര്വിളകളിലെ നാരുകള് സഹായിക്കുന്നു. മൈദയ്ക്കും മറ്റും പശപശപ്പു നല്കുന്ന ഗ്ലൂട്ടന് എന്ന പ്രോട്ടീന് മിശ്രിതം പയറുകളില് ഇല്ല എന്നത് ഇവയുടെ ഗുണങ്ങളിലൊന്നാണ്. കാന്‌സറിനെപ്പോലും പ്രതിരോധിക്കാന് കഴിയുന്ന ആന്റിഓക്‌സിഡന്റുകള് പയറുകളില് ഉണ്ടെന്നു പഠനങ്ങള് തെളിയിക്കുന്നു. ഇവയ്ക്കുള്ളിലെ ഫൈബറുകള് ശരീരത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടാത്തതിനാല് ശരീരത്തിനു തൂക്കം പ്രദാനം ചെയ്യുന്നു. ഉദരത്തില് അടിയുന്ന വിഷവസ്തുക്കളെയും കൊളസ്‌ട്രോളിനെയും പുറത്തുകളയാനും ഈ ഫൈബറുകള് സഹായിക്കും. ഇതിനു പുറമേ മികച്ച ഹൃദയാരോഗ്യം ഉറപ്പുവരുത്താനും പയറുവര്ഗങ്ങള് ഉത്തമമാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme