വിഷാദങ്ങള്‍ക്ക് ദിവസങ്ങളുടെയൊ മണിക്കൂറുകളുടെയൊ ആയുസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മനസ് മറവിയിലേക്ക് അല്ലെങ്കില്‍ മറ്റ് വിഷയങ്ങളിലേക്ക് തിരിയുമ്പോള്‍ ആ വിഷാദം അലിഞ്ഞ് ഇല്ലാതാകുന്നു.
ഇങ്ങനെ ദുഖങ്ങളിലും നഷ്ടബോധത്തിലുമൊക്കെ മനസുനൊന്ത് വിഷാദമനുഭവിക്കുകയും പിന്നീട് മനസിന്റെ തെളിമയിലേക്ക് തിരികെയെത്തുന്നവരുമാണ് ഏറെയും. ചെറിയൊരു ശതമാനത്തിനു മാത്രമേ ചികിത്സ ആവശ്യമായി വരുന്നുള്ളൂ. എന്നാല്‍ ഈ ചെറിയ ശതമാനം എന്നത് അത്ര ചെറുതല്ല എന്നതാണ് വാസ്തവം.
വിഷാദ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഈ കണക്കുകള്‍ക്ക് അടിവരയിടുന്നതാണ്. നമ്മുടെ ജീവിത സാഹചര്യങ്ങളും തൊഴിലും സാമ്പത്തിക പ്രശ്നങ്ങളും മനുഷ്യബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുമൊക്കെ അതിന് ആക്കം കൂട്ടി.
അപ്പോഴാണ് ചികിത്സ ആവശ്യപ്പെടുന്ന വിഷാദത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് ചോദ്യമുയരുന്നത്. വിഷാദരോഗത്തിനു ചികിത്സ തേടിയെത്തുന്നവര്‍ ‘ഞാനൊരു വിഷാദരോഗിയാണോ എന്നൊരു ചോദ്യം മനശാസ്ത്രവിദഗ്ധര്‍ക്ക് മുന്നില്‍ വയ്ക്കുന്നതും ഈ അതിര്‍വരമ്പിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ചികിത്സ അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ള വിഷാദത്തിന് വ്യക്തമായ ലക്ഷണങ്ങളും സ്വഭാവവുമുണ്ട്. ഇവ തിരിച്ചറിഞ്ഞാല്‍ വിഷാദരോഗത്തില്‍ നിന്നും മുക്തിനേടാം.