- Advertisement -Newspaper WordPress Theme
HEALTHസ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാര്യങ്ങള്‍

സ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് പലരേയും, പ്രത്യേകിച്ചും സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ് അരക്കെട്ട് മുതല്‍ താഴേയ്ക്ക് വണ്ണം കൂടുന്നത്. നിതംബത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതും ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായും കാണുന്ന ഒന്നാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്ത്. പ്രായമാകുമ്പോള്‍ തന്നെയാണ് ഇത്തരം ബാലന്‍സ്ഡ് അല്ലാത്ത രീതിയിലെ കൊഴുപ്പ് സ്ത്രീകളില്‍ അടിഞ്ഞു കൂടുന്നത്.

പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. ചില സ്ത്രീകള്‍ക്ക് അരക്കെട്ട് ഭാഗത്ത് തടി കൂടുന്നതിന് ഒപ്പം വയറും ചാടും. നിതംബഭാഗത്തെ കൊഴുപ്പ് സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുന്നുവെന്ന് കരുതുന്നവരുണ്ട്. പല സെലിബ്രിറ്റികളും ഈ ഭാഗത്ത് സര്‍ജറി ചെയ്തും മറ്റും തടി വര്‍ദ്ധിപ്പിയ്ക്കുന്നവരുണ്ട്. വാസ്തവത്തില്‍ ഇത്തരത്തില്‍ അരക്കെട്ട് ഭാഗത്ത് തടി കൂടുന്നത് ആരോഗ്യകരമാണോ, ഇതിന് കാരണം എന്ത് എന്നറിയാം. ഇത് വാസ്തവത്തില്‍ അപകടകരമോ എന്നും അറിയാം.

കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്​

​കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്​

ഇതിനെല്ലാം കാരണം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തന്നെയാണ്. പല കാരണങ്ങള്‍ ഇതിനുണ്ട്, ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം. ടെന്‍ഷന്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുന്തനാണ് കാരണം. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കിലും ഇതുണ്ടാകും. സ്ഥിരം കലോറിയുള്ള ഭക്ഷണം കഴിയ്ക്കുന്നതും സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്.

സ്ത്രീകളുടെ ​

​സ്ത്രീകളുടെ ​

പുരുഷന്മാര്‍ക്ക് കൊഴുപ്പടിഞ്ഞു കൂടുന്നത് വയറ്റിലാണ്. ഇതുപോലെ കഴുത്തിലും മാറിടത്തിലും വരും. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം നിതംബത്തിലും തുടയിലും കാലിലും മാറിടത്തില്‍ അല്‍പമായും കൊഴുപ്പടിഞ്ഞു കൂടുന്നു. വാസ്തവത്തില്‍ പുരുഷന്മാരില്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തന്നെയാണ് കൂടുതല്‍ അപകടം. ഇത് ലിവര്‍, ഹൃദയ, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്ത്രീകളുടെ മറ്റ് ശരീര ഭാഗങ്ങളില്‍ വന്ന് അടിയുന്ന കൊഴുപ്പിനേക്കാള്‍ പുരുഷന്മാരില്‍ ചില ഭാഗങ്ങളില്‍ വന്നടിയുന്ന കൊഴുപ്പിനാണ് അപകടം ഏറെയെന്നതാണ് വാസ്തവം.

പുരുഷഹോര്‍മോണ്‍​

​പുരുഷഹോര്‍മോണ്‍​

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു പരിധി വരെ ഹാര്‍ട്ട് അററാക്ക് പോലെയുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്ന മെനോപോസ് പോലെയുള്ള ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് നിതംബ, മാറിട ഭാഗത്ത് കൊഴുപ്പ് കുറഞ്ഞ് വയര്‍ കൂടുതലാകുന്ന അവസ്ഥയുണ്ടാകുന്നത് സാധാരണയാണ്. സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങളെങ്കില്‍ വയര്‍ ചാടും, മുടി പോകും, രോമം വരും, ഇതിന് കാരണം പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം. ഗൈനോയ്ഡ് ഒബീസിറ്റി എന്നതാണ്‌ സ്ത്രീകളില്‍ അരക്കെട്ട് ഭാഗത്തേയ്ക്കുള്ള തടി കൂടാനുള്ള കാരണമാകുന്നത്. പുരുഷന്മാരില്‍ കൊഴുപ്പടിഞ്ഞ് വയര്‍ ചാടുന്നതിന് ആന്‍ഡ്രോയ്ഡ് ഒബീസിറ്റി എന്നും വിളിക്കുന്നു.

വ്യായാമവും ഭക്ഷണനിയന്ത്രണവും​

​വ്യായാമവും ഭക്ഷണനിയന്ത്രണവും​

ഇവരില്‍ ഈ ഭാഗത്ത് വണ്ണം കൂടുന്നത് മുട്ടുവേദന, കാല്‍വേദന, നടുവേദന പോലുള്ള പല തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിന് പരിഹാരമായി ചെയ്യേണ്ടത് കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും ഹോര്‍മോണ്‍ അവസ്ഥകളെ നിയന്ത്രിയ്ക്കുന്നതുമെല്ലാം തന്നെയാണ്. വയറ്റിലുണ്ടാകുന്ന കൊഴുപ്പിനോളം അരക്കെട്ടിനും കീഴ്ഭാഗത്തും വരുന്ന കൊഴുപ്പ് അപകടകരമല്ലെങ്കിലും ഇതും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്നതാണ് വാസ്തവം. സ്ത്രീ ശരീരഭംഗി നിതംബത്തിലെ കൊഴുപ്പാണെന്നും വണ്ണമേറിയ അരക്കെട്ടാണെന്നും കരുതുന്നത് ആരോഗ്യപ്രശ്‌നമാണെന്ന് ചുരുക്കും. അത് സമയം ഇത് ക്യാന്‍സര്‍, ഹൃദയാഘാത സാധ്യതകള്‍ ഉണ്ടാക്കും എന്നുള്ള ധാരണകളും തെറ്റാണ്. എന്നാല്‍ ഏത് ഭാഗത്തും കൊഴുപ്പടിഞ്ഞ് കൂടുന്നത് ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ ഇതിനുമുണ്ട്. വയറ്റില്‍ വന്ന് അടിയുന്ന കൊഴുപ്പിനത്രം അപകടകാരിയല്ല ഇതെന്ന് മാത്രമേയുള്ളൂ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme