- Advertisement -Newspaper WordPress Theme
covid-19കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ട് കോവിഡില്‍ നിന്നു പെട്ടെന്നു സംരക്ഷണം നേടില്ലെന്നു മുഖ്യമന്ത്രി

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ട് കോവിഡില്‍ നിന്നു പെട്ടെന്നു സംരക്ഷണം നേടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ട് കോവിഡില്‍ നിന്നു പെട്ടെന്നു സംരക്ഷണം നേടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കുന്നവരില്‍ ഏകദേശം പകുതി പേര്‍ക്കു മാത്രമാവും പ്രതിരോധം കൈവരിക്കാനാവുക. അതിനു തന്നെ 2 ആഴ്ച വരെയെടുക്കും 70 മുതല്‍ 80% വരെ സുരക്ഷ ലഭിക്കണമെങ്കില്‍ 2 ഡോസും എടുത്തു 14 ദിവസം കഴിയണം.വാക്‌സീന്‍ സ്വീകരിച്ചെന്ന ധൈര്യത്തില്‍ മറ്റു പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവഗണിച്ചു മുന്നോട്ടു പോയാല്‍ കോവിഡ് ബാധിച്ചേക്കാം. വ്യാപനത്തിനും അത്തരം പ്രവണതകള്‍ കാരണമാകും. അതിനാല്‍, മാസ്‌ക് ധരിച്ചും കൈകള്‍ ശുചിയാക്കിയും സാമൂഹിക അകലം പാലിച്ചും വ്യാപനത്തെ പ്രതിരോധിക്കണം. കഴിഞ്ഞ 5 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപനനിരക്കാണ് ഇപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.<

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme