തിരുവനന്തപുരം: ലോക വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ ‘മോംസൂണ്‍’ പരിപാടി സംഘടിപ്പിച്ചു. ഗര്‍ഭിണികള്‍ പങ്കെടുത്ത വ്യത്യസ്തമായ ഫാഷന്‍ ഷോ കാണികള്‍ക്ക് നവ്യാനുഭവമേകി.
കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മുതല്‍ ലിംഗസമത്വ കാഴ്ചപ്പാടുണ്ടാകണമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന ഡോ. ദിവ്യ. എസ്. അയ്യര്‍ ഐഎഎസ് പറഞ്ഞു. വ്യത്യാസങ്ങളൊന്നും കൂടാതെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തുല്യരായി സമൂഹത്തില്‍ വളരേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മാറുന്ന കാലഘട്ടത്തിനനുസൃതമായി സ്ത്രീയും പുരുഷനും തുല്യ അവസരങ്ങള്‍ നേടി മുന്നോട്ടു പോകണമെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം. ഐ സഹദുള്ള പറഞ്ഞു. സ്ത്രീശാക്തീകരണവും സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരങ്ങളും എല്ലാ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മോംസൂണ്‍’ ഫാഷന്‍ ഷോയില്‍ ശ്രീമതി ക്ലിറ്റിന്‍, ശ്രീമതി ജാഗ്രുതി, ശ്രീമതി അമൃത എന്നിവര്‍ വിജയികളായി. കൊവിഡ് കാലത്ത് അഭിനന്ദനാര്‍ഹമായ സേവനം കാഴ്ച വെച്ച ആശുപത്രിയിലെ വനിതാ ജീവനക്കാരെയും പരിപാടിയില്‍ അനുമോദിച്ചു.
ഡോ. വിദ്യാലക്ഷ്മി, ഡോ പ്രമീള, ജെസ്സി അജിത്, സുബിന, ശ്രീശുഭ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.