- Advertisement -Newspaper WordPress Theme
FEATURESdrugsകൊളസ്ട്രോള്‍ തണുപ്പ് കാലത്തെ അപകടം തിരിച്ചറിയണം

കൊളസ്ട്രോള്‍ തണുപ്പ് കാലത്തെ അപകടം തിരിച്ചറിയണം

ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്ട്രോള്‍. എന്താണ് കൊളസ്ട്രോള്‍? രക്തത്തില്‍ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യ അളവിലുള്ള കൊളസ്ട്രോള്‍ അത്യാവശ്യമാണ്. കാരണം ഇത് കോശങ്ങളുടെ ഘടനക്കും വളര്‍ച്ചക്കും സഹായിക്കുന്നു.

കൊളസ്ട്രോള്‍ എപ്പോഴും എല്ലാവര്‍ക്കും ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം ഇത് പക്ഷാഘാതത്തിലേക്കും പിന്നീട് ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നതിന് അധികം സമയം വേണ്ട. ഹൃദയ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ രക്തമെത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഹൃദയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ കൊളസ്ട്രോളിന്റെ അളവ് രക്തത്തില്‍ കൂടുതലാവുമ്പോള്‍ അത്യന്തം അപകടകരമായ ചില പാര്‍ശ്വഫലങ്ങള്‍ ശരീരത്തിനുണ്ടാക്കുന്നു. ഇത് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തിന് വരെ ഭീഷണിയായി മാറുന്നു. അതുകൊണ്ട് തന്നെ ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൃത്യമായ നിലനിര്‍ത്തുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് വിശപ്പ് വളരെയധികം കൂടുന്ന ഒരു സമയമാണ്. ഈ സമയം നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം വെച്ചില്ലെങ്കില്‍ അത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme