ജനുവരിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ അടുത്ത 40 ദിവസം ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍. കിഴക്കനേഷ്യയില്‍ കോവിഡ് വ്യാപിച്ച ശേഷം 30-35 ദിവസത്തിനിടെ ഇന്ത്യയില്‍ വ്യാപകമായതെന്ന മുന്‍ അനുഭവമുണ്ട് അതേസമയം, കോവിഡ് ബാധയുടെ തീവ്രത വളരെ കുറവാണെന്നും തരംഗമുണ്ടായാല്‍ പോലും മരണവും ആശുപത്രി വാസവും കുറവായിരിക്കുമെന്നും അധിക്യതര്‍ വ്യക്തമാക്കി, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ 6000 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചതില്‍ 39പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത് അടുത്ത ആഴ്ച മുതല്‍ ചൈന,ജപ്പാന്‍,ദക്ഷിണ കൊറിയ,ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് എയര്‍ സുവിധ് ഫോമും 72 മണിക്കൂര്‍മുമ്പുളള ആര്‍.ടി.പി,സി.ആര്‍ പരിശോധന ഫലവും നിര്‍ബന്ധമാക്കും.