കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ രോഗം മാറ്റാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെ വൈകുമ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിയാനാകുന്നത്. തളര്‍ച്ച, അനീമിയ, ജോണ്ടിസ്, കാലിലുണ്ടാകുന്ന മുഴ എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍. മദ്യപാനമാണ് കരള്‍ രോഗത്തിന്റെ മൂലകാരണം. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും രോഗത്തിന് കാരണമാകുന്നതായി പറയപ്പെടുന്നു. അമിതവണ്ണം, ഡയബറ്റിസ്, തെറ്റായ ജീവിതരീതികള്‍ എന്നിവയും രോഗത്തിന് കാരണമാകുന്നുണ്ട്. രോഗം എങ്ങനെ നിയന്ത്രിക്കാം എന്നതിന് ചില എളുപ്പ വഴികള്‍ താഴെ പറയുന്നു.
അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്.
മദ്യപാനമാണ് കരള്‍ രോഗത്തിന് ഒരു പ്രധാന കാരണം. കരള്‍രോഗത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണവും തൂക്കവും കുറയ്ക്കുക എന്നതാണ് കരള്‍രോഗം പ്രതിരോധിക്കാനുള്ള വഴികളില്‍ ഒന്ന്. ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളമായി കുടിക്കുന്നത് ഭക്ഷണങ്ങളിലൂടെ അകത്തുകടക്കുന്ന രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ചുരുങ്ങിയത് പത്ത് ഗ്ലാസ് വെള്ളം എങ്കിലും ഒരു ശരാശരി മനുഷ്യന്‍ ഒരുദിവസം കുടിക്കണമെന്നാണ് പറയുന്നത്.