ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കില്‍ വന്‍ കുതിപ്പ്. അവസാന 24 മണിക്കൂറില്‍ പുതിയതായി കോവിഡ് ബാധിച്ചത് 59,118 പേര്‍ക്കാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 1,18,46,652 ആയി.
ഒക്ടോബര്‍ 18ന് ശേഷം ഒരു ദിവസം ഇത്രയധികം പേര്‍ കോവിഡ് രോഗികളാകുന്നത് ആദ്യമായാണ്. അതേസമയം, സജീവ കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷത്തിന് മുകളിലായിട്ടുണ്ട്. 4,21,066 നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
ഇന്നലെ മഹാരാഷ്ട്രയില്‍ 35,992 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 26,00,833 ആയി. പഞ്ചാബില്‍ 2661 പേരും കര്‍ണാടകത്തില്‍ 2523 പേരും ഛത്തിസ്ഗഡില്‍ 2419 പേരും കേരളത്തില്‍ 1989 പേരുമാണ് പുതിയതായി കോവിഡ് ബാധിച്ചവര്‍.