കഫം പുറത്തു കളയുവാനുളള സ്വാഭാവിക മാര്‍ഗമാണ് ചുമ. സാധാരണ ജലദോഷത്തോടൊപ്പം ഉണ്ടാവുന്ന ചുമ പെട്ടെന്ന് മാറും എന്നാല്‍ ചുമ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും കഫത്തിനു നിറവ്യത്യാസം കാണുകയും ചെയ്താല്‍ വിശദമായ പരിശോധനയും ചികിത്സയും വേണ്ടി വന്നേക്കാം.
1 ചൂടുവെളളം മാത്രം കുടിക്കുക പാലും പാലുല്‍പ്പന്നങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുക സസ്യാഹാരം മാത്ര മാക്കിയാല്‍ പെട്ടെന്ന് ആശ്വാസം കിട്ടും തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ പാടില്ല
2 തേന്‍ ചൂടു വെളളത്തില്‍ ഒഴിച്ചത്, നാരങ്ങ വെളളം തേന്‍ ചേര്‍ത്തത്, തുളിസിനീരും തേനും, പനികൂര്‍ക്കയില വാട്ടിപിഴിഞ്ഞ് തേന്‍ ചേര്‍ത്തത് എന്നിവയൊക്കെ ചുമ കുറയ്ക്കുവാന്‍ സഹായിക്കും
3 രാത്രിയിലെ ഭക്ഷണം കഴിവതും നേരത്തെ കഴിക്കാ പ്രത്യേകം ശ്രദ്ധിക്കണം അളവ് വളരെ കുറയ്ക്കുക
4 ആവിപിടിക്കുക, നെഞ്ചിനും മുതുകിനും ചുടുപിടിക്കുക, ഉപ്പു വെളളം വായില്‍ കൊളളുക എന്നിവ ചെയ്യും