- Advertisement -Newspaper WordPress Theme
covid-19കോവിഡ് തരംഗം വീണ്ടും, പുതിയ വകഭേദങ്ങള്‍ വാക്‌സിന്‍ പ്രതിരോധം മറികടന്നേക്കും

കോവിഡ് തരംഗം വീണ്ടും, പുതിയ വകഭേദങ്ങള്‍ വാക്‌സിന്‍ പ്രതിരോധം മറികടന്നേക്കും

അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വാകസിന്‍ പ്രതിരോധം മറികടക്കാന്‍ സാധ്യതയുളളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ. വൈറസിന്റെ ജനിതകപരിശോധനയടക്കം നിരീക്ഷണം കര്‍ശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേരളമടക്കമുളള വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമായി ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെളളിയാഴച വരെ രാജ്യത്ത് കോവിഡ് ബാധിതര്‍ക്കുളള 3.60 കോടി കരുതല്‍ ഡോസ് വിതരണം ചെയതായി മന്ത്രി വ്യകതമാക്കി. 12-നും 14-നുമിടയിലുളള കുട്ടികള്‍ക്കായി 1.72 കോടി(50 ശതമാനം) രണ്ടാം ഡോസ് നല്‍കി.

ആദ്യ തരംഗം മുതല്‍ രാജ്യത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തിയെന്നും വാകസിന്‍ വിതരണപദ്ധതിയില്‍ അടക്കം മാത്യകയാകാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ പത്തുലക്ഷത്തില്‍ 802 ആയിരുന്നു മരണനിരക്ക്. രാജ്യത്ത് അത് 373 ആയിരുന്നു. രോഗപ്പകര്‍ച്ചാ സാധ്യത മുന്‍കൂട്ടി കണ്ടെത്തി ക്യത്യമായ പ്രോട്ടോക്കോള്‍ നിശ്ചയിച്ചതും മരണനിരക്കു കുറയക്കാന്‍ സഹായിച്ചു. രോഗപ്പകര്‍ച്ച ആഗോളതലത്തില്‍ പത്തുലക്ഷത്തില്‍ 67664 ആയിരുന്നപ്പോള്‍ രാജ്യത്ത് ഇത് 30721 ആയിരുന്നു വെന്നും അദ്ദേഹം വ്യകതമാക്കി.

പുതിയ വകഭേദങ്ങളില്ല, പരിശോധന തുടരണം

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങളില്ലെന്ന് വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് കരുതുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme